---
title: "പ്രായം പിന്നോട്ട് നടക്കും, ചർമ്മം തിളങ്ങും; ദിവസവും മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങൾ അറിയാതെ പോകരുത്"
english_title: "Grapes Benefits: 5 Amazing Health Benefits of Eating Grapes Daily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376712/grapes-benefits-health-munthiri-gunangal-"
published_at: "2026-08-05T09:48:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72bad8269e9_grapes-benefits-health-munthiri-gunangal.jpg"
keywords: ["Munthiri", "Grapes Benefits", "Skin Care", "Fruits Benefits"]
---

# പ്രായം പിന്നോട്ട് നടക്കും, ചർമ്മം തിളങ്ങും; ദിവസവും മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങൾ അറിയാതെ പോകരുത്

> **Lead Summary:** (**https://truevisionnews.com/)** രുചിയിലും ഗുണത്തിലും മുന്നിലുള്ള പഴങ്ങളിൽ പ്രമുഖനാണ് മുന്തിരി. പച്ചയും കറുപ്പും ചുവപ്പുമെല്ലാമായി വിപണിയിൽ എത്തുന്ന മുന്തിരി വെറുമൊരു പഴം മാത്രമല്ല, പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസവും അൽപ്പം മുന്തിരി കഴിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങളാണ് സമ്മാനിക്കുന്നത്.

## Article Content

(**https://truevisionnews.com/)** രുചിയിലും ഗുണത്തിലും മുന്നിലുള്ള പഴങ്ങളിൽ പ്രമുഖനാണ് മുന്തിരി. പച്ചയും കറുപ്പും ചുവപ്പുമെല്ലാമായി വിപണിയിൽ എത്തുന്ന മുന്തിരി വെറുമൊരു പഴം മാത്രമല്ല, പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസവും അൽപ്പം മുന്തിരി കഴിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങളാണ് സമ്മാനിക്കുന്നത്.

**മുന്തിരി പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
**

**ഹൃദയാരോഗ്യം സംരക്ഷിക്കും:** മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും റെസ്‌വെര്ട്ട്രോൾ (Resveratrol) എന്ന ഘടകവും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

**ചർമ്മത്തിന് പ്രായം തോന്നിപ്പിക്കില്ല: **ഇതില അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ ചർമ്മ കോശങ്ങളെ സംരക്ഷിക്കുകയും ചുളിവുകൾ വീഴുന്നത് തടഞ്ഞ് മുഖത്തിന് തിളക്കം കൂട്ടുകയും ചെയ്യും.

**രോഗപ്രതിരോധ ശേഷി കൂട്ടും:** വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ മുന്തിരി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

**തലച്ചോറിന്റെ ആരോഗ്യം: **ഓർമ്മശക്തി വർദ്ധിപ്പിക്കാനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത പ്രതിരോധിക്കാനും മുന്തിരി കഴിക്കുന്നത് നല്ലതാണ്.

**ക്ഷമയും ഊർജ്ജവും വർദ്ധിപ്പിക്കും:** പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്ന ഫ്രക്ടോസും ഗ്ലൂക്കോസും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണം അകറ്റി ഉന്മേഷം നൽകും.

**കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും:** മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ലുട്ടീൻ , സിയാക്സാന്തിൻ  എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കും.

**എല്ലുകളുടെ ബലം കൂട്ടും: **കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376712/grapes-benefits-health-munthiri-gunangal-)