---
title: "പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്ന് 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി "
english_title: "Payyannur Excise Seize 7000 Litre Spirit Lorry Onam Fake Liquor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376710/payyannur-excise-seize-7000-litre-spirit-onam"
published_at: "2026-08-05T09:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b8dd967fe_payyannur-excise-seize-7000-litre-spirit-onam.jpg"
keywords: ["Payyannur", "Excise Raid", "Spirit Seizure", "Kannur", "Onam", "Fake Liquor"]
---

# പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്ന് 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി 

> **Lead Summary:** കണ്ണൂർ :**[ ** ഓണക്കാലം ലക്ഷ്യമിട്ട് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം പയ്യന്നൂരിൽ എക്സൈസ് സംഘം പിടികൂടി. അനധികൃതമായി കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റും ഇത് കടത്താൻ ഉപയോഗിച്ച ലോറിയുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ :**[ ** ഓണക്കാലം ലക്ഷ്യമിട്ട് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം പയ്യന്നൂരിൽ എക്സൈസ് സംഘം പിടികൂടി. അനധികൃതമായി കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റും ഇത് കടത്താൻ ഉപയോഗിച്ച ലോറിയുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. മംഗലാപുരത്തുനിന്നാണ് ഈ സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ നിർമ്മാണവും വിതരണവും ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തോതിൽ സ്പിരിറ്റ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് വേട്ട സാധ്യമായത്. സംഭവത്തിന് പിന്നിലെ പ്രധാന കണ്ണികളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും എക്സൈസ് വകുപ്പ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376710/payyannur-excise-seize-7000-litre-spirit-onam)