---
title: "കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകളിലൂടെയും ബി.എസ്.എൻ.എൽ. സിം; പുതിയ സേവനം ആരംഭിച്ചു"
english_title: "BSNL SIM Card Now Available at Post Offices Kerala Rs 51 Aadhaar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376707/bsnl-sim-card-now-available-at-post-offices-kerala-rs-51-aadhaar"
published_at: "2026-08-05T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b3b7ab9fc_bsnl-sim-card-now-available-at-post-offices-kerala-rs-51-aadhaar.jpg"
keywords: ["BSNL SIM", "Post Office", "Telecom", "BSNL New Plan"]
---

# കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകളിലൂടെയും ബി.എസ്.എൻ.എൽ. സിം; പുതിയ സേവനം ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട്: [ **ബി.എസ്.എൻ.എൽ. ഉപയോക്താക്കൾക്ക് ഇനി മൊബൈൽ സിം കാർഡ് സ്വന്തമാക്കാൻ ടെലികോം ഓഫീസുകളിൽ മാത്രം പോകേണ്ട. ബി.എസ്.എൻ.എൽ. സിം കാർഡുകൾ ഇനി മുതൽ തപാൽ ഓഫീസുകൾ വഴിയും ലഭ്യമാകും.ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ വിതരണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: [ **ബി.എസ്.എൻ.എൽ. ഉപയോക്താക്കൾക്ക് ഇനി മൊബൈൽ സിം കാർഡ് സ്വന്തമാക്കാൻ ടെലികോം ഓഫീസുകളിൽ മാത്രം പോകേണ്ട. ബി.എസ്.എൻ.എൽ. സിം കാർഡുകൾ ഇനി മുതൽ തപാൽ ഓഫീസുകൾ വഴിയും ലഭ്യമാകും.ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ വിതരണം ആരംഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ സേവനം സംസ്ഥാനത്തെ എല്ലാ തപാൽ ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് ബി.എസ്.എൻ.എല്ലിന്റെയും തപാൽ വകുപ്പിന്റെയും തീരുമാനം.പുതിയ സിം കാർഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡും മറ്റ് ആവശ്യമായ രേഖകളുമായി നേരിട്ട് പോസ്റ്റ് ഓഫീസിലെത്തണം. 51 രൂപ നിരക്കിൽ മാത്രമാണ് പുതിയ സിം കാർഡ് ലഭിക്കുക.

ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷൻ നിർബന്ധമായതിനാൽ ഉപയോക്താക്കൾ നേരിട്ട് ഹാജരാകേണ്ടതാണ്. ഓൺലൈനായോ മറ്റൊരാളെ ഏൽപ്പിച്ചോ സിം വാങ്ങാൻ സാധിക്കില്ല.സിം വിതരണത്തിനായി ഓരോ പോസ്റ്റ് ഓഫീസിലും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനം ലഭിക്കാൻ സഹായിക്കും.

ഒരു ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് പ്രതിമാസം കുറഞ്ഞത് 100 സിം കാർഡുകൾ വീതം വിൽക്കാൻ സാധിക്കുമെന്നാണ് തപാൽ വകുപ്പിന്റെ പ്രതീക്ഷ. നിലവിൽ സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്ന ബി.എസ്.എൻ.എൽ, തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനാണ് ഈ നീക്കം.ബി.എസ്.എൻ.എലും തപാൽ വകുപ്പും സംയുക്തമായി തങ്ങളുടെ സേവന ശൃംഖല കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് എ.എൻ. സുനിൽകുമാർ വ്യക്തമാക്കി.

ഗ്രാമീണ മേഖലകളിൽ പോലും തപാൽ ഓഫീസുകളുടെ സാന്നിധ്യമുള്ളതിനാൽ, ഇന്റർനെറ്റ്, കോൾ സേവനങ്ങൾക്ക് BSNL-നെ ആശ്രയിക്കുന്ന കൂടുതൽ ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും. പ്രത്യേകിച്ച് റീചാർജ്, സിം മാറ്റം, പുതിയ കണക്ഷൻ എന്നിവയ്ക്കായി ദൂരെയുള്ള BSNL കേന്ദ്രങ്ങളിലേക്ക് പോകേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.BSNL-ന്റെ 4G സേവനങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ, എളുപ്പത്തിൽ സിം ലഭ്യമാക്കുന്ന ഈ പദ്ധതി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376707/bsnl-sim-card-now-available-at-post-offices-kerala-rs-51-aadhaar)