---
title: "ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ; പരിശീലകൻ ഗൗതം ഗംഭീറിന് നിർണായകം"
english_title: "India Tour of Sri Lanka 2026 Test Series Shubman Gill Gautam Gambhir Colombo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376705/india-sri-lanka-test-series-2026-colombo-shubman-gill-squad"
published_at: "2026-08-05T09:11:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b1559b3c2_india-sri-lanka-test-series-2026-colombo-shubman-gill-squad.jpg"
keywords: ["India Cricket", "Sri Lanka Tour", "Shubman Gill", "Test Series"]
---

# ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ; പരിശീലകൻ ഗൗതം ഗംഭീറിന് നിർണായകം

> **Lead Summary:** **കൊളംബോ: [ **ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിലെത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഹെഡ് കോച്ച് ഗൗതം ഗംഭീറും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് ലങ്കയിൽ എത്തിയത്. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15-നും രണ്ടാം മത്സരം 23-നും ആരംഭിക്കും. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക്, റാങ്കിങ്ങിൽ മുന്നേറാൻ ഈ പരമ്പര വിജയം നിർണായകമാണ്.

## Article Content

**കൊളംബോ: [ **ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിലെത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഹെഡ് കോച്ച് ഗൗതം ഗംഭീറും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് ലങ്കയിൽ എത്തിയത്. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15-നും രണ്ടാം മത്സരം 23-നും ആരംഭിക്കും. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക്, റാങ്കിങ്ങിൽ മുന്നേറാൻ ഈ പരമ്പര വിജയം നിർണായകമാണ്.

അതിനിടയിൽ, സമീപകാലത്തെ മോശം പ്രകടനങ്ങൾ പരിശീലകൻ ഗൗതം ഗംഭീറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഗംഭീറിനു കീഴിൽ ഇതുവരെ കളിച്ച 19 ടെസ്റ്റുകളിൽ 7 എണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.

10 മത്സരങ്ങളിൽ തോൽവി വഴങ്ങിയപ്പോൾ 2 എണ്ണം സമനിലയിൽ കലാശിച്ചു. ലങ്കൻ പരമ്പരയിലും വിജയം ആവർത്തിക്കാനായില്ലെങ്കിൽ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് അത് ഭീഷണിയായേക്കാം.

പ്രധാന പേസർ ജസ്പ്രീത് ബുംറയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണ്. ബുംറയ്ക്ക് പകരം അക്വിബ് നബിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.

ബാറ്റിങ് നിരയിൽ ഗില്ലിന് പുറമെ യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ. ഫിറ്റ്‌നസ് വീണ്ടെടുത്താൽ സായ് സുദർശനും ടീമിൽ ഇടംനേടിയേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376705/india-sri-lanka-test-series-2026-colombo-shubman-gill-squad)