---
title: "മഴപെയ്താൽ പൊലീസ് വരില്ലെന്ന് കരുതി; മൂവാറ്റുപുഴയിൽ ആറ് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ"
english_title: "Muvattupuzha 6 Kg Ganja Seized Inter State Worker Arrested Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376669/muvattupuzha-6kg-ganja-arrest-operation-toofan"
published_at: "2026-08-04T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7211638f043_muvattupuzha-6kg-ganja-arrest-operation-toofan.jpg"
keywords: ["Muvattupuzha Ganja", "Operation Toofan", "Ernakulam Police"]
---

# മഴപെയ്താൽ പൊലീസ് വരില്ലെന്ന് കരുതി; മൂവാറ്റുപുഴയിൽ ആറ് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

> **Lead Summary:** **കൊച്ചി: ** മൂവാറ്റുപുഴ വാഴപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

## Article Content

**കൊച്ചി: ** മൂവാറ്റുപുഴ വാഴപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

കഞ്ചാവ് വിൽപ്പനയ്ക്കായി ഇയാൾ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ നിന്ന് ആലുവയിലെത്തിയത്. കനത്ത മഴയിൽ പൊലീസ് പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് പൊതുസ്ഥലം കഞ്ചാവ് കൈമാറാൻ തെരഞ്ഞെടുത്തതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376669/muvattupuzha-6kg-ganja-arrest-operation-toofan)