---
title: "'പൂക്കി ചിരിയും ചക്ക എന്ന് ചോദിച്ചാൽ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരം, നാളെ തൊട്ട് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ?' -ഡോ. ഷിംന അസീസ്"
english_title: "Dr Shimna Azeez Slams Kerala CM Over Flood Response Media Approach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376657/dr-shimna-azeez-criticizes-kerala-cm-flood"
published_at: "2026-08-04T20:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71fd2aaeb8c_dr-shimna-azeez-criticizes-kerala-cm-flood.jpg"
keywords: ["Shimna Azeez", "Kerala CM", "Flood Kerala", "2018 Floods", "Kerala Rain"]
---

# 'പൂക്കി ചിരിയും ചക്ക എന്ന് ചോദിച്ചാൽ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരം, നാളെ തൊട്ട് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ?' -ഡോ. ഷിംന അസീസ്

> **Lead Summary:** **തിരുവനന്തപുരം: **മഴക്കെടുതി കൈകാര്യം ചെയ്യുന്നതിലെ സംസ്ഥാന സർക്കാരി​ന്റെ വീഴ്ചയെയും മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനത്തേയും വിമർശിച്ച് ഡോ.ഷിംന അസീസി​ന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യം പോലും മുഖ്യമന്ത്രി കൃത്യമായി അഡ്രസ് ചെയ്യുന്നില്ലെന്നും വലിയ വായിൽ ചിരിച്ചു പരിഹസിക്കുകയാണെന്നും ഷിംന ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം: **മഴക്കെടുതി കൈകാര്യം ചെയ്യുന്നതിലെ സംസ്ഥാന സർക്കാരി​ന്റെ വീഴ്ചയെയും മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനത്തേയും വിമർശിച്ച് ഡോ.ഷിംന അസീസി​ന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യം പോലും മുഖ്യമന്ത്രി കൃത്യമായി അഡ്രസ് ചെയ്യുന്നില്ലെന്നും വലിയ വായിൽ ചിരിച്ചു പരിഹസിക്കുകയാണെന്നും ഷിംന ഫേസ്ബുക്കിൽ കുറിച്ചു.

സ്വകാര്യകോഫി ഷോപ് ഉദ്ഘാടനം ചെയ്യാൻ പോയിട്ട് അടുത്തുള്ള, പ്രളയം ബാധിച്ചു മരിച്ചവരുടെ വീടുകൾ സന്ദർശിക്കാത്തത് ചോദ്യം ചെയ്ത പത്രക്കാരനെ വരെ അവഹേളിക്കുകയാണ്. എന്നിട്ട് ആ ക്ലാസിക് ‘പൂക്കി’ ചിരിയും. ചക്ക എന്ന് ചോദിച്ചാൽ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരമെന്നും എന്ത്‌ ചോദിച്ചാലും ചിരിച്ചാൽ മതിയോ എന്നും ഷിംന വിമർശിച്ചു.

**പോസ്റ്റിന്റെ പൂർണരൂപം :**

എന്തൊക്കെയാണ് നമ്മുടെ കൊച്ചുകേരളത്തിൽ നടക്കുന്നത്! മുൻകാലങ്ങളിൽ പ്രളയ ദുരിതാശ്വാസം ഏകോപിപ്പിച്ചിരുന്ന ചാനൽ വാർത്തകൾ മുഴുവൻ അമ്മായിഅപ്പനും ആവോലിയും!

മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യം പോലും മുഖ്യമന്ത്രി കൃത്യമായി അഡ്രസ് ചെയ്യുന്നില്ല, വലിയ വായിൽ ചിരിച്ചു പരിഹസിക്കുകയാണ്. സ്വകാര്യകോഫി ഷോപ് ഉദ്ഘാടനം ചെയ്യാൻ പോയിട്ട് അടുത്തുള്ള, പ്രളയം ബാധിച്ചു മരിച്ചവരുടെ വീടുകൾ സന്ദർശിക്കാത്തത് ചോദ്യം ചെയ്ത പത്രക്കാരനെ വരെ അവഹേളിക്കുകയാണ്. എന്നിട്ട് ആ ക്ലാസിക് 'പൂക്കി' ചിരിയും. ചക്ക എന്ന് ചോദിച്ചാൽ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരം!

എന്ത്‌ ചോദിച്ചാലും ചിരിച്ചാൽ മതിയോ?

> "നാളെ തൊട്ട് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ? " എന്നൊരു ചോദ്യം അലയടിച്ചിരുന്നു കേരളത്തിൽ. അത് തന്ന ധൈര്യം 2018, 2019 പ്രളയങ്ങളിൽ നേരിട്ട് ഇറങ്ങി പ്രവർത്തിച്ച ആളെന്ന നിലയിൽ കൃത്യമായറിയാം. അമ്മാതിരി ടീംവർക്ക് ആയിരുന്നത്.

അന്നും പറന്നിരുന്നു ഹെലികോപ്റ്റർ. അതിനകത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ ഒന്നിച്ചുണ്ടായിരുന്നു. നാട് മുഴുവൻ ഒറ്റ ശബ്‌ദമായ്‌ കൂടെ തന്നെയുണ്ടായിരുന്നു. ഓർമ്മകൾ ഉണ്ടായിരിക്കണം...

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376657/dr-shimna-azeez-criticizes-kerala-cm-flood)