---
title: "കുട്ടികൂട്ടത്തിന്റെ ക്രൂരത ...! റാഗിങ് എതിർത്ത 16കാരന് മർദ്ദനമേറ്റെന്ന് പരാതി; 20 സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്"
english_title: "Ernakulam School Ragging Case 16 Year Old Student Beaten By Seniors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376652/ernakulam-perumbavoor-school-ragging-case"
published_at: "2026-08-04T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f93fa7232_ernakulam-perumbavoor-school-ragging-case.jpg"
keywords: ["Ernakulam Ragging", "St Thomas School", "Kuruppumpady Police", "Ragging Case"]
---

# കുട്ടികൂട്ടത്തിന്റെ ക്രൂരത ...! റാഗിങ് എതിർത്ത 16കാരന് മർദ്ദനമേറ്റെന്ന് പരാതി; 20 സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

> **Lead Summary:** **എറണാകുളം : **റാഗിങ്ങിനെ എതിര്‍ത്തതിനെതുടര്‍ന്ന് മര്‍ദ്ദനമേറ്റതായി വിദ്യാര്‍ഥിയുടെ പരാതി. എറണാകുളം പെരുമ്പാവൂർ കീഴില്ലം സെൻറ് തോമസ് സ്‌കൂളിലെ പതിനാറുകാരനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പൊലീസില്‍ പരാതി നല്‍കിയത്.

## Article Content

**എറണാകുളം : **റാഗിങ്ങിനെ എതിര്‍ത്തതിനെതുടര്‍ന്ന് മര്‍ദ്ദനമേറ്റതായി വിദ്യാര്‍ഥിയുടെ പരാതി. എറണാകുളം പെരുമ്പാവൂർ കീഴില്ലം സെൻറ് തോമസ് സ്‌കൂളിലെ പതിനാറുകാരനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പൊലീസില്‍ പരാതി നല്‍കിയത്.

ജൂലൈ 30ന് സ്‌കൂളിൽ വച്ചായിരുന്നു സംഭവം. ഇരുപതോളം കുട്ടികൾ ചേർന്ന് 16കാരനെ ശുചിമുറിയിലിട്ട് മർദിക്കുകയായിരുന്നു. കിഴില്ലം സെൻ്റ് തോമസ് സ്കൂളിലാണ് ആക്രമണം നടന്നത്. മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ കുറുപ്പുംപടി പൊലീസിൽ പരാതി നൽകി.

പരാതിയില്‍ കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കെതിരെ എസ്ബിആര്‍ തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ പൊലീസിന് റിപ്പോർട്ട് നൽകിയതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376652/ernakulam-perumbavoor-school-ragging-case)