---
title: "അടുക്കളയിലെ മാന്ത്രിക ഔഷധം; വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള അത്ഭുത ഗുണങ്ങൾ  അറിയാം... "
english_title: "Fenugreek Water Benefits: 5 Health Benefits of Drinking Methi Water on Empty Stomach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376636/fenugreek-water-benefits-health-methi-water-empty-stomach"
published_at: "2026-08-04T17:43:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71d7729b524_fenugreek-water-benefits-health-methi-water-empty-stomach.jpg"
keywords: ["Uluvavellam", "Fenugreek Water", "Weight Loss", "Diabetes Control", "Kerala Health Tips"]
---

# അടുക്കളയിലെ മാന്ത്രിക ഔഷധം; വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള അത്ഭുത ഗുണങ്ങൾ  അറിയാം... 

> **Lead Summary:** ** **നമ്മുടെയെല്ലാം അടുക്കളകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഉലുവ. പലതരം കറികൾക്ക് രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഈ ചെറിയ സാധനം ശരീരത്തിന് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രത്യേകിച്ച്, രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ച ഉലുവയും ആ വെള്ളവും പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യ വിദഗ്ധർ പോലും നിർദ്ദേശിക്കുന്ന ഒന്നാണ്.

## Article Content

** **നമ്മുടെയെല്ലാം അടുക്കളകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഉലുവ. പലതരം കറികൾക്ക് രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഈ ചെറിയ സാധനം ശരീരത്തിന് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രത്യേകിച്ച്, രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ച ഉലുവയും ആ വെള്ളവും പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യ വിദഗ്ധർ പോലും നിർദ്ദേശിക്കുന്ന ഒന്നാണ്.

**തടി കുറയ്ക്കാം ഇനിയെളുപ്പത്തിൽ**: രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ ദീഘനേരം വയറു നിറഞ്ഞ അനുഭൂതി നൽകി അനാവശ്യമായി ഭക്ഷണം കഴിക്കുന്ന ശീലം തടയുകയും ചെയ്യും.

**ദഹനപ്രശ്നങ്ങൾക്ക് ഫുൾ സ്റ്റോപ്പ്: **ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഇത് ഒരു ഉത്തമ പ്രതിവിധിയാണ്. വയറ്റിലെ ഉഷ്ണവും ഇത് പൂർണ്ണമായി അകറ്റും.

**പ്രമേഹത്തിന് അടിപൊളി മരുന്ന്:** രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിച്ചു നിർത്താൻ ഉലുവ വെള്ളം മികച്ചൊരു ഔഷധമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും നാരുകളും ഇൻസുലിൻ ഉൽപാദനത്തെ സഹായിക്കുന്നു.

കൊളസ്ട്രോൾ പമ്പകടക്കും: ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉലുവ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്.

**ചർമ്മത്തിനും മുടിക്കും തിളക്കം: **ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഉലുവ വെള്ളം കുടിക്കുന്നത് മുഖക്കുരു തടയാനും ചർമ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും. കൂടാതെ മുടി കൊഴിച്ചിൽ തടയാനും ഇത് മികച്ചതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376636/fenugreek-water-benefits-health-methi-water-empty-stomach)