---
title: "'ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി, കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല, ആശ്രയം സന്നദ്ധ സംഘടനകൾ മാത്രം'; സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ്   "
english_title: "Aranmula Relief Camp Crisis: No Food or Water, Congress Leader Alleges Govt Neglect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376632/aranmula-relief-camp-food-water-crisis-pathanamthitta-new"
published_at: "2026-08-04T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71d480dee33_aranmula-relief-camp-food-water-crisis-pathanamthitta-new.jpg"
keywords: ["Relief Camp", "Kerala Floods", "VD Satheesan", "Congress", "Disaster Relief", "Kerala Rain"]
---

# 'ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി, കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല, ആശ്രയം സന്നദ്ധ സംഘടനകൾ മാത്രം'; സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ്   

> **Lead Summary:** **പത്തനംതിട്ട: **മഴക്കെടുതിയിൽ ദുരിതം പേറുന്ന ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതമാണെന്ന് കോൺഗ്രസ് നേതാക്കൾ. ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്ക് ഭക്ഷണം ഇല്ലെന്നും കുട്ടികൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ലെന്നും കോൺ​ഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്സ് എം ജോർജ് തുറന്നടിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

## Article Content

**പത്തനംതിട്ട: **മഴക്കെടുതിയിൽ ദുരിതം പേറുന്ന ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതമാണെന്ന് കോൺഗ്രസ് നേതാക്കൾ. ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്ക് ഭക്ഷണം ഇല്ലെന്നും കുട്ടികൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ലെന്നും കോൺ​ഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്സ് എം ജോർജ് തുറന്നടിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായിട്ടും ഭരണകൂടം തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി. വെള്ളമോ ആഹാരമോ ലഭിക്കുന്നില്ല. ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല.

കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല. അടിയന്തരമായി ബോട്ടിൽ സഹായം എത്തിക്കണമെന്നും അലക്സ് അഭ്യർഥിച്ചു. ആറന്മുള പഞ്ചായത്ത് 19-ാം വാർഡിൽ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വാർഡ് മെമ്പറും പ്രതികരിച്ചു.

ഇതിന് പുറമെ പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി വൈദ്യുതി ബന്ധവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് വി ഡി സതീശൻ ആവർത്തിച്ചു പറയുമ്പോഴാണ് പച്ചയായ ഈ യാഥാർത്ഥ്യം പുറത്തുവന്നിരിക്കുന്നത്. മലയോരത്ത് സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദുരിതക്കാഴ്ചകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376632/aranmula-relief-camp-food-water-crisis-pathanamthitta-new)