---
title: "കണ്ടാൽ മാന്യന്മാർ, കൈയ്യിലിരിപ്പോ മഹാ കള്ളത്തരം..!  മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Thrissur Fake Gold Loan Fraud: 3 Arrested in Chavakkad for Pledging Imitation Jewelry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376627/chavakkad-fake-gold-fraud-3-arrested-thrissur"
published_at: "2026-08-04T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71ccc352c70_chavakkad-fake-gold-fraud-3-arrested-thrissur.jpg"
keywords: ["Fake Gold", "Thrissur Crime", "Gold Loan Fraud", "Kerala Police"]
---

# കണ്ടാൽ മാന്യന്മാർ, കൈയ്യിലിരിപ്പോ മഹാ കള്ളത്തരം..!  മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ: **ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പിന് ശ്രമിച്ച മൂന്നംഗ സംഘം ജീവനക്കാരുടെ സമയോചിത ഇടപെടലിൽ പിടിയിലായി. എരുമപ്പെട്ടി സ്വദേശികളായ ജസ്‌ന, ഷിഹാബുദീൻ, തമ്പുരാൻപടി സ്വദേശിനി ദീപ്തി എന്നിവരാണ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്.

## Article Content

**തൃശൂർ: **ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പിന് ശ്രമിച്ച മൂന്നംഗ സംഘം ജീവനക്കാരുടെ സമയോചിത ഇടപെടലിൽ പിടിയിലായി. എരുമപ്പെട്ടി സ്വദേശികളായ ജസ്‌ന, ഷിഹാബുദീൻ, തമ്പുരാൻപടി സ്വദേശിനി ദീപ്തി എന്നിവരാണ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്.

മണത്തല മുല്ലത്തറയിലെ തച്ചപ്പുള്ളി ഗോൾഡ് ലോൺ സ്ഥാപനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 8 ഗ്രാം 150 മില്ലി തൂക്കമുള്ള വ്യാജ സ്വർണ്ണവളയുമായി എത്തിയ സംഘം 80,000 രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഇവരുടെ പെരുമാറ്റത്തിലും ആഭരണത്തിലും സംശയം തോന്നി.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ സ്ഥാപനത്തിലെ ജീവനക്കാർ ധൈര്യപൂർവ്വം മൂവരെയും തടഞ്ഞുവെക്കുകയും, തുടർന്ന് ചാവക്കാട് പൊലീസിൽ വിവരം അറിയിച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. സംഘത്തിന് പിന്നിൽ മറ്റ് ഏതെങ്കിലും തട്ടിപ്പ് സംഘങ്ങളുടെ പങ്കുണ്ടോയെന്ന കാര്യം പൊലീസ് ഊർജിതമായി അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376627/chavakkad-fake-gold-fraud-3-arrested-thrissur)