---
title: "നൊസ്റ്റാൾജിയയുടെ മണമുള്ള നാടൻ ഉണ്ണിയപ്പം: രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാം!"
english_title: "Easy Kerala Unniappam Recipe With Jaggery And Banana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376621/easy-kerala-unniappam-recipe-jaggery-banana"
published_at: "2026-08-04T16:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71cb0f7d090_easy-kerala-unniappam-recipe-jaggery-banana.jpg"
keywords: ["FOOD", "RECIPE", "SWEET", "KERAL", "SNACK", "Uniyappam"]
---

# നൊസ്റ്റാൾജിയയുടെ മണമുള്ള നാടൻ ഉണ്ണിയപ്പം: രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാം!

> **Lead Summary:** **[**കേരളത്തിന്റെ തനതായ പലഹാരങ്ങളിൽ ഒന്നാണ് രുചികരമായ ഉണ്ണിയപ്പം. വിഷുവിനും ഓണത്തിനും മറ്റ് വിശേഷാവസരങ്ങളിലും നാടൻ തറവാടുകളിലെ അടുക്കളകളിൽ ഉയർന്നുവരുന്ന ഉണ്ണിയപ്പത്തിന്റെ മണം മലയാളിക്ക് എന്നും ഒരു നൊസ്റ്റാൾജിയയാണ്.

## Article Content

**[**കേരളത്തിന്റെ തനതായ പലഹാരങ്ങളിൽ ഒന്നാണ് രുചികരമായ ഉണ്ണിയപ്പം. വിഷുവിനും ഓണത്തിനും മറ്റ് വിശേഷാവസരങ്ങളിലും നാടൻ തറവാടുകളിലെ അടുക്കളകളിൽ ഉയർന്നുവരുന്ന ഉണ്ണിയപ്പത്തിന്റെ മണം മലയാളിക്ക് എന്നും ഒരു നൊസ്റ്റാൾജിയയാണ്.

ശർക്കരയുടെയും ഏലക്കായുടെയും വറുത്ത തേങ്ങാക്കൊത്തിന്റെയും സ്വാദ് ഒത്തിണങ്ങിയ ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സ്വാദിഷ്ടമായ ഉണ്ണിയപ്പം എങ്ങനെ തയ്യാറാകാം എന്ന് നോകാം

**ആവശ്യമായ ചേരുവകൾ**

പച്ചരിപ്പൊടി: 1 കപ്പ്

ശർക്കര: 3/4  കപ്പ് പൊടിച്ചത്

പഴുത്ത പഴം: 2 എണ്ണം

തേങ്ങാക്കൊത്ത്: 2 ടേബിൾ സ്പൂൺ ചെറിയ കഷ്ണങ്ങളാക്കിയത്

നെയ്യ്: 2-3 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് വറുക്കാൻ

ഏലക്കാപ്പൊടി: 1 ടീസ്പൂൺ

ചുക്കുപൊടി: 1/2 ടീസ്പൂൺ

എള്ള്: 1 ടീസ്പൂൺ

വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ്: ഉണ്ണിയപ്പം വറുത്തെടുക്കാൻ ആവശ്യത്തിന്

ഉപ്പ്: ഒരു നുള്ള്

**തയ്യാറാക്കുന്ന വിധം:**

പച്ചരിപ്പൊടിയും ശർക്കരപ്പാനിയും പഴുത്ത പഴവും ചേര്‍ത്ത് തയ്യാറാക്കുന്ന ഉണ്ണിയപ്പം മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു നാടൻ പലഹാരമാണ്. ശർക്കര അലിയിച്ചെടുത്ത പാനിയിൽ പഴുത്ത പഴം ചേർത്ത് അരച്ചെടുത്ത്, അതിലേക്ക് പച്ചരിപ്പൊടിയും ഏലക്കാപ്പൊടിയും ചുക്കുപൊടിയും എള്ളും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കി മാവ് കുറഞ്ഞത് മൂന്ന് നാല് മണിക്കൂർ പുളിക്കാൻ വെക്കണം.

ശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് കൂടി ചേർത്ത്, ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് മിതമായ തീയിൽ ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുത്താൽ രുചികരമായ നാടൻ ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376621/easy-kerala-unniappam-recipe-jaggery-banana)