---
title: "ദിവസവും രണ്ട് വാഴപ്പഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? പ്രധാന ആരോഗ്യഗുണങ്ങൾ അറിയാം"
english_title: "Banana Health Benefits 2 Per Day Blood Pressure Digestion Brain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376615/banana-health-benefits-two-per-day-potassium-b6"
published_at: "2026-08-04T16:21:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c5048c71d_banana-health-benefits-two-per-day-potassium-b6.jpg"
keywords: ["Banana Benefits", "Health Tips", "Vitamin B6", "Digestion", "Blood Pressure"]
---

# ദിവസവും രണ്ട് വാഴപ്പഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? പ്രധാന ആരോഗ്യഗുണങ്ങൾ അറിയാം

> **Lead Summary:** **[**ആരോഗ്യത്തിന് ഏറെ ഗുണകരമായ വാഴപ്പഴം ദിവസവും രണ്ട് എണ്ണം വീതം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒട്ടേറെ ഔഷധഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

## Article Content

**[**ആരോഗ്യത്തിന് ഏറെ ഗുണകരമായ വാഴപ്പഴം ദിവസവും രണ്ട് എണ്ണം വീതം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒട്ടേറെ ഔഷധഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

വ്യായാമത്തിന് മുൻപുള്ള ഊർജത്തിനായും വിശപ്പ് മാറ്റാനുമൊക്കെയായി പലരും ആശ്രയിക്കുന്ന വാഴപ്പഴത്തിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്:

**രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: **പൊട്ടാസ്യത്തിന്റെ വലിയൊരു കലവറയാണ് വാഴപ്പഴം. ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും നാഡീവ്യൂഹങ്ങളുടെയും പേശികളുടെയും ആരോഗ്യത്തിനും ഇത് ഏറെ ആവശ്യമാണ്. ദിവസേന രണ്ട് പഴം കഴിക്കുന്നത് രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

**ഉദരത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു:** കൃത്രിമ മധുരമുള്ള പലഹാരങ്ങൾ പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ, ശരീരത്തിന് നീണ്ടുനിൽക്കുന്ന ഊർജ്ജം നൽകാൻ വാഴപ്പഴത്തിന് സാധിക്കുന്നു. ഇതിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ഫൈബറും നല്ല ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

**മാനസികാവസ്ഥയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു: **ശരീരത്തിന് ആവശ്യമായ വിറ്റാമിൻ B6-ന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ദിവസവും രണ്ട് പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ B6-ന്റെ പകുതിയിലധികവും ലഭിക്കുന്നു. ഇത് തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും, സന്തോഷം നൽകുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനത്തിനും സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376615/banana-health-benefits-two-per-day-potassium-b6)