---
title: "ഈ തണുപ്പത്ത് ഒരു ഐസ്ക്രീം കുടിച്ചാലോ! എളുപ്പത്തിൽ വാനില ഐസ്ക്രീം തയ്യാറാക്കാം "
english_title: "Homemade Vanilla Ice Cream Recipe Kerala No Machine Easy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376613/homemade-vanilla-ice-cream-recipe-malayalam-easy"
published_at: "2026-08-04T16:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c34965859_homemade-vanilla-ice-cream-recipe-malayalam-easy.jpg"
keywords: ["Homemade Ice Cream", "Vanila Ice Cream Recepie", "Kerala Recipe"]
---

# ഈ തണുപ്പത്ത് ഒരു ഐസ്ക്രീം കുടിച്ചാലോ! എളുപ്പത്തിൽ വാനില ഐസ്ക്രീം തയ്യാറാക്കാം 

> **Lead Summary:** ഈ മഴക്കാലത്ത് കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും മയത്തിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വാനില ഐസ്ക്രീം തയ്യാറാക്കിയാലോ. 

## Article Content

ഈ മഴക്കാലത്ത് കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും മയത്തിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വാനില ഐസ്ക്രീം തയ്യാറാക്കിയാലോ. 

**ആവശ്യമായ ചേരുവകൾ**

*പാൽ - 2 കപ്പ്*

*ഫ്രഷ് ക്രീം - 1 കപ്പ്*

*പഞ്ചസാര - 3/4 കപ്പ്*

*കോൺഫ്ലോർ - 2 ടേബിൾസ്പൂൺ*

*വാനില എസ്സൻസ് - 1 അല്ലെങ്കിൽ 2 ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു ചെറിയ പാത്രത്തിൽ അരക്കപ്പ് പാൽ എടുത്ത് അതിലേക്ക് കോൺഫ്ലോർ ചേർത്ത് കട്ടകെട്ടാതെ നന്നായി കലക്കി വെക്കുക. ബാക്കി പാൽ ഒരു പാനിൽ ഒഴിച്ച് തിളപ്പിക്കുക. പാൽ ചെറുതായി തിളച്ചു വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കി അലിയിക്കുക.

തീ കുറച്ചു വെച്ച ശേഷം, നേരത്തെ തയ്യാറാക്കി വെച്ച കോൺഫ്ലോർ മിശ്രിതം അതിലേക്ക് കുറച്ചുശേഖമായി ഒഴിച്ച് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം നന്നായി കുറുകി ക്രീമി പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ മാറ്റിവെക്കുക. ഇത് പൂർണ്ണമായും തണുക്കണം. നന്നായി തണുത്ത ഈ മിശ്രിതത്തിലേക്ക് ഫ്രഷ് ക്രീമും വാനില എസ്സൻസും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കുക.

തയ്യാറായ ഐസ്ക്രീം മിശ്രിതം ഒരു എയർടൈറ്റ് പാത്രത്തിലാക്കി ഫ്രീസറിൽ മൂന്ന് മണിക്കൂർ വെക്കുക. മൂന്ന് മണിക്കൂറിനു ശേഷം പുറത്തെടുത്ത് വീണ്ടും ഒരിക്കൽ കൂടി മിക്സിയിൽ അടിച്ച് ക്രീമിയാക്കി എടുക്കുക. (ഐസ്ക്രീമിൽ ഐസ് ക്രിസ്റ്റലുകൾ വരാതിരിക്കാനാണ് ഇത്).

ഇത് വീണ്ടും അതേ പാത്രത്തിലാക്കി കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെയോ അല്ലെങ്കിൽ രാത്രി മുഴുവനോ ഫ്രീസറിൽ തണുക്കാൻ വെക്കുക. രുചികരമായ ഹോംമേഡ് വാനില ഐസ്ക്രീം തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376613/homemade-vanilla-ice-cream-recipe-malayalam-easy)