---
title: "കോഴിക്കോട് അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്"
english_title: "Car Bike Collision At Kodakkal Kozhikode Biker Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376591/kozhikode-kodakkal-car-bike-accident"
published_at: "2026-08-04T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b6737336a_kozhikode-kodakkal-car-bike-accident.jpg"
keywords: ["Atholi Accident", "Kodakkal", "Bike Accident"]
---

# കോഴിക്കോട് അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **അത്തോളി സംസ്ഥാനപാത കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൊടക്കല്ല് വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **അത്തോളി സംസ്ഥാനപാത കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൊടക്കല്ല് വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376591/kozhikode-kodakkal-car-bike-accident)