---
title: " ചായയോടൊപ്പം കഴിക്കാൻ ഒരു അടിപൊളി നാടൻ പലഹാരം, 'കുക്കറപ്പം' ഉണ്ടാക്കാം... "
english_title: "kukkarappam Recipe: Crispy Kerala Rose Cookies - Easy Step by Step"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376586/kukkarappam-recipe-malayalam-crispy-rose-cookies-"
published_at: "2026-08-04T15:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b1a1c33e5_achappam-recipe-malayalam-crispy-rose-cookies.jpg"
keywords: ["kukkarappam", "Kerala Snacks", "Christmas Recipe", "Malayalam Recipe"]
---

#  ചായയോടൊപ്പം കഴിക്കാൻ ഒരു അടിപൊളി നാടൻ പലഹാരം, 'കുക്കറപ്പം' ഉണ്ടാക്കാം... 

> **Lead Summary:** ** ** ചായക്കടകളിൽ നിന്നും നമ്മൾ കഴിക്കുന്ന വളരെ രുചികരമായ ഒരു നാടൻ പലഹാരമാണ് കുക്കറപ്പം. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് വീടുകളിൽ ഇത് തയ്യാറാക്കി എടുക്കാം.**

## Article Content

** ** ചായക്കടകളിൽ നിന്നും നമ്മൾ കഴിക്കുന്ന വളരെ രുചികരമായ ഒരു നാടൻ പലഹാരമാണ് കുക്കറപ്പം. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് വീടുകളിൽ ഇത് തയ്യാറാക്കി എടുക്കാം.**

ആവശ്യമായ ചേരുവകൾ:

മൈദ - 1 കപ്പ്

അരിപ്പൊടി - 2 ടേബിൾസ്പൂൺ

പഞ്ചസാര - 1/2 കപ്പ് (ആവശ്യത്തിന് മധുരത്തിനനുസരിച്ച്)

മുട്ട - 1 എണ്ണം

തേങ്ങാപ്പാൽ അല്ലെങ്കിൽ സാധാരണ പാൽ - ആവശ്യത്തിന്

ഏലക്കാപൊടി - 1 ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. പഞ്ചസാര പൂർണ്ണമായും അലിയുന്നത് വരെ ഇളക്കണം. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഏലക്കാപൊടിയും ചേർക്കുക. ശേഷം മൈദയും അരിപ്പൊടിയും അല്പാല്പമായി ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് പാലും കൂടി ചേർത്ത് ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിൽ മാവ് തയ്യാറാക്കുക. കട്ടകളില്ലാതെ നന്നായി യോജിപ്പിച്ചെടുക്കണം.

ഒരു കുക്കറപ്പത്തിന്റെ അച്ചോ  അല്ലെങ്കിൽ സാധാരണ പാത്രമോ അടുപ്പത്ത് വെച്ച് എണ്ണ ചൂടാക്കുക. അച്ചാണെങ്കിൽ അത് ചൂടുള്ള എണ്ണയിൽ മുക്കി വെക്കുക. മാവ് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി, ചൂടായ അച്ച് മാവിലേക്ക് മുക്കുക.

മാവിലിറക്കിയ അച്ച് തിളച്ച എണ്ണയിലേക്ക് ഇറക്കി വെക്കുക. അല്പം കഴിയുമ്പോൾ അപ്പ സ്വയം എണ്ണയിലേക്ക് വിട്ടുവരുന്നത് കാണാം. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376586/kukkarappam-recipe-malayalam-crispy-rose-cookies-)