---
title: " ഇതെങ്ങോട്ടാ ഈ പോക്ക്? ഫോൺ ബില്ലുകൾ കണ്ട് ഞെട്ടാൻ തയ്യാറായിക്കോളൂ; മൊബൈൽ റീചാർജ് നിരക്കുകൾ 15% വരെ കുത്തനെ കൂട്ടുന്നു"
english_title: "Mobile Tariff Hike in India: Jio, Airtel, Vi to Increase Rates by 15% Soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376571/india-mobile-tariff-hike-jio-airtel-vi-15-percent"
published_at: "2026-08-04T14:22:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71aa580b063_india-mobile-tariff-hike-jio-airtel-vi-15-percent.jpg"
keywords: ["Mobile Recharge", "Jio", "Airtel", "Vi", "Tariff Hike"]
---

#  ഇതെങ്ങോട്ടാ ഈ പോക്ക്? ഫോൺ ബില്ലുകൾ കണ്ട് ഞെട്ടാൻ തയ്യാറായിക്കോളൂ; മൊബൈൽ റീചാർജ് നിരക്കുകൾ 15% വരെ കുത്തനെ കൂട്ടുന്നു

> **Lead Summary:** **മുംബൈ: **രാരാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായി റീചാർജ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരുന്നു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മുൻനിര ടെലികോം കമ്പനികളാണ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ നിരക്കുകളിൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് സെൻട്രൂം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

## Article Content

**മുംബൈ: **രാരാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായി റീചാർജ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരുന്നു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മുൻനിര ടെലികോം കമ്പനികളാണ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ നിരക്കുകളിൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് സെൻട്രൂം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിരക്ക് വർദ്ധനവ് നടപ്പിലായാൽ സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്. ഉദാഹരണത്തിന്, നിലവിൽ 28 ദിവസത്തെ പ്ലാനിന് 349 രൂപ നൽകുന്ന സ്ഥാനത്ത് ഇനി 389 രൂപ നൽകേണ്ടി വന്നേക്കാം. കൂടാതെ, 899 രൂപയുടെ പാക്കിന് 1,007 രൂപയായും, 3599 രൂപയുടെ വാർഷിക പാക്കിന് 4,031 രൂപയായും നിരക്കുകൾ ഉയരുമെന്നാണ് സൂചന.

അതേസമയം, ടെലികോം വിപണിയിൽ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ചേർക്കുന്നതിൽ വോഡഫോൺ ഐഡിയയെയും ജിയോയെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തിയിട്ടുണ്ട്. ട്രായ് (TRAI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിയോ 2.14 മില്യൺ വയർലെസ് സബ്‌സ്‌ക്രൈബേഴ്‌സിനെ ചേർത്തപ്പോൾ, എയർടെൽ 2.98 മില്യൺ പുതിയ ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376571/india-mobile-tariff-hike-jio-airtel-vi-15-percent)