---
title: "മഴക്കെടുതിയിൽ വിറച്ച് കേരളം; എട്ട്  ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത നാല്  ദിവസം അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്"
english_title: "Kerala Heavy Rain: Red Alert in 8 Districts, IMD Predicts 4 More Days of Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376561/kerala-red-alert-8-districts-heavy-rain-imd"
published_at: "2026-08-04T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a6ffb72b1_kerala-red-alert-8-districts-heavy-rain-imd.jpg"
keywords: ["Kerala Rain", "Red Alert", "Heavy Rain", "Kozhikode"]
---

# മഴക്കെടുതിയിൽ വിറച്ച് കേരളം; എട്ട്  ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത നാല്  ദിവസം അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

> **Lead Summary:** **പത്തനംതിട്ട: **സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

## Article Content

**പത്തനംതിട്ട: **സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. യെല്ലോ അലേർട്ട് ബാധകമായ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായേക്കാവുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376561/kerala-red-alert-8-districts-heavy-rain-imd)