---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു"
english_title: "Koyilandy Peruvattur House Attack Two Injured Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376554/koyilandy-peruvattur-house-attack-jyothish-kumar-injured"
published_at: "2026-08-04T13:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719e8bee2ef_koyilandy-peruvattur-house-attack-jyothish-kumar-injured.jpg"
keywords: ["Koyilandy News", "House Attack", "Police Case"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു

> **Lead Summary:** **കോഴിക്കോട്: [ **കൊയിലാണ്ടി പെരുവട്ടൂർ അബ്രമോളി കനാലിന് സമീപമുള്ള വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തി. ജ്യോതി നിവാസിൽ കരുണന്റെ വീട്ടിലാണ് രാത്രി പതിനൊന്നണിയോടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കരുണന്റെ മകൻ ജ്യോതിഷ് കുമാർ, ഭാര്യ പ്രജില എന്നിവർക്ക് പരിക്കേറ്റു.

## Article Content

**കോഴിക്കോട്: [ **കൊയിലാണ്ടി പെരുവട്ടൂർ അബ്രമോളി കനാലിന് സമീപമുള്ള വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തി. ജ്യോതി നിവാസിൽ കരുണന്റെ വീട്ടിലാണ് രാത്രി പതിനൊന്നണിയോടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കരുണന്റെ മകൻ ജ്യോതിഷ് കുമാർ, ഭാര്യ പ്രജില എന്നിവർക്ക് പരിക്കേറ്റു.

വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികൾ ആയുധങ്ങൾ ഉപയോഗിച്ച് മുൻവശത്തെ ജനൽ ഗ്ലാസുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. ജ്യോതിഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രജിലയ്ക്കും പരിക്കേറ്റത്.

ആക്രമണത്തിൽ തലയ്ക്കും കണ്ണിനും പരിക്കേറ്റ ജ്യോതിഷിനെയും ഭാര്യ പ്രജിലയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊയിലാണ്ടി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376554/koyilandy-peruvattur-house-attack-jyothish-kumar-injured)