---
title: "ഞങ്ങൾക്കും വേണ്ടേ ഒരു വഴി? സ്വന്തം വീട്ടിലേക്ക് വഴി ലഭിച്ചില്ല, പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി "
english_title: "Malappuram: Family Threatens Self-Immolation at Vazhayur Panchayat Over Road Access"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376540/malappuram-vazhayur-family-petrol-protest-road-access-"
published_at: "2026-08-04T12:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7193a561df4_malappuram-vazhayur-family-petrol-protest-road-access.jpg"
keywords: ["Malappuram News", "Vazhayur Panchayat", "Road Issue", "Protest"]
---

# ഞങ്ങൾക്കും വേണ്ടേ ഒരു വഴി? സ്വന്തം വീട്ടിലേക്ക് വഴി ലഭിച്ചില്ല, പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി 

> **Lead Summary:** **മലപ്പുറം: **സ്വന്തം വീട്ടിലേക്ക് ആവശ്യമായ വഴി യാതൊരുവിധത്തിലും ലഭിക്കാത്തതിൽ മനംനൊന്ത് ഒരു കുടുംബം ആത്മഹത്യാ ഭീഷണിയുമായി ഓഫീസിലെത്തി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിഷേധിച്ചത്.

## Article Content

**മലപ്പുറം: **സ്വന്തം വീട്ടിലേക്ക് ആവശ്യമായ വഴി യാതൊരുവിധത്തിലും ലഭിക്കാത്തതിൽ മനംനൊന്ത് ഒരു കുടുംബം ആത്മഹത്യാ ഭീഷണിയുമായി ഓഫീസിലെത്തി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിഷേധിച്ചത്.

വർഷങ്ങളായി തങ്ങൾ നേരിടുന്ന യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഗോപാലനും കുടുംബവും ഈ പഞ്ചായത്ത് ഓഫീസിന്റെ പടികൾ കയറിയിറങ്ങുകയാണ്. സ്വന്തം വീടുകളിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ആരുംതന്നെ തങ്ങളുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

എന്നാൽ റോഡ് ഉൾപ്പെടുന്ന ഭൂമി ഇതുവരെ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന  കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതർ നിരന്തരം നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് കുടുംബത്തിന്റെ പ്രധാന ആക്ഷേപം. അധികാരികളുടെ ഈ നിഷേധാത്മക നിലപാടും അവഗണനയുമാണ് ഒടുവിൽ കടുത്ത തീരുമാനമെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

സംഭവമറിഞ്ഞ് വാഴക്കാട് പോലീസ് ഉടൻ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376540/malappuram-vazhayur-family-petrol-protest-road-access-)