---
title: "ഹരിപ്പാട് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച്ച "
english_title: "Harisppad: 45-Year-Old Man Found Dead in Canal, Identified as Anilkumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376534/harippad-man-found-dead-canal-anilkumar-"
published_at: "2026-08-04T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718c75d7c6a_harippad-man-found-dead-canal-anilkumar.jpg"
keywords: ["Harippad News", "Canal Death", "Anilkumar", "Kayamkulam", "Alappuzha"]
---

# ഹരിപ്പാട് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച്ച 

> **Lead Summary:** **ഹരിപ്പാട്: **കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്.

## Article Content

**ഹരിപ്പാട്: **കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടോടെയാണ് അനിൽകുമാർ സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് പന്നാമുറി - അമ്പാടി മുക്ക് റോഡിന് സമീപമുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു.

അതേസമയം കോട്ടയത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രിയോടെ വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയായിരുന്നു. ഇത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാണാതായ ശരണിനായുള്ള തിരച്ചിൽ പ്രദേശത്ത് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376534/harippad-man-found-dead-canal-anilkumar-)