---
title: " ഇങ്ങനെ മലക്കം മറിയല്ലേ..!  'സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ല, ഒന്നും ഔദാര്യമാണെന്ന് പറഞ്ഞിട്ടില്ല'; പ്രിയദർശിനി ബസ് വിവാദത്തിൽ നിലപാട് മാറ്റി ഗതാഗത മന്ത്രി"
english_title: "Kerala Minister CP John Clarifies Priyadarshini Bus Remarks, Says It Was Self-Criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376528/cp-john-priyadarshini-bus-clarification-NEW"
published_at: "2026-08-04T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718acd6a96b_cp-john-priyadarshini-bus-clarification.jpg"
keywords: ["CP John", "Priyadarshini Bus", "KSRTC", "Kerala Transport Minister", "Women Free Travel", "Priyadarshini Bus Insult"]
---

#  ഇങ്ങനെ മലക്കം മറിയല്ലേ..!  'സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ല, ഒന്നും ഔദാര്യമാണെന്ന് പറഞ്ഞിട്ടില്ല'; പ്രിയദർശിനി ബസ് വിവാദത്തിൽ നിലപാട് മാറ്റി ഗതാഗത മന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെ താൻ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ പരാജയപ്പെട്ടു എന്ന ആത്മപരിശോധന മാത്രമാണ് താൻ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം.

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെ താൻ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ പരാജയപ്പെട്ടു എന്ന ആത്മപരിശോധന മാത്രമാണ് താൻ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം.

കേരളത്തിലെ കുടുംബിനികളുടെ യാത്രാദുരിതം തിരിച്ചറിഞ്ഞാണ് ഈ പദ്ധതി കൊണ്ടുവന്നതെന്നും, സ്ത്രീകൾ പൊതുഗതാഗത രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പൊതുവിദ്യാഭ്യാസം ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നും, കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ മറികടക്കാൻ മികച്ച വിദ്യാഭ്യാസം ആവശ്യമായതുകൊണ്ടാണ് സാധാരണക്കാർ പോലും സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നതെന്നും മന്ത്രി പറഞ്ഞു.

താൻ പറഞ്ഞതിൽ പൂർണ്ണമായി ഉറച്ചുനിൽക്കുന്നുവെന്നും വിവാദങ്ങൾ ഉണ്ടാകട്ടെ എന്ന നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് സർക്കാരിന്റെ ഔദാര്യമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സി.പി. ജോൺ വ്യക്തമാക്കി. തങ്ങളെ പോലെ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് വരരുതെന്ന് രക്ഷകര്‍ത്താകക്കള്‍ ആഗ്രഹിക്കുന്നുവെന്നും സി പി ജോണ്‍ വിശദീകരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376528/cp-john-priyadarshini-bus-clarification-NEW)