---
title: "പീഡനത്തിനിരയായ ഇരയോട് ഈ ക്രൂരതയോ? തുപ്പൽ നക്കികുടിക്കാനും ചെവിയിൽ പിടിച്ച് മാപ്പുപറയാനും നിർബന്ധിച്ച് നാട്ടുകൂട്ടത്തിന്റെ ക്രൂരത "
english_title: "Begusarai: Sexual Assault Survivor Humiliated by Village Council, Video Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376521/begusarai-woman-humiliated-village-council-assault"
published_at: "2026-08-04T11:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718538d7ff3_begusarai-woman-humiliated-village-council-assault.jpg"
keywords: ["Begusarai News", "Bihar Crime", "Victim Humiliation", "Sexual Assault"]
---

# പീഡനത്തിനിരയായ ഇരയോട് ഈ ക്രൂരതയോ? തുപ്പൽ നക്കികുടിക്കാനും ചെവിയിൽ പിടിച്ച് മാപ്പുപറയാനും നിർബന്ധിച്ച് നാട്ടുകൂട്ടത്തിന്റെ ക്രൂരത 

> **Lead Summary:** **ബേഗുസാരായ്: ** ബിഹാറിലെ ബേഗുസാരായിൽ ക്രൂരമായ പീഡനത്തിനിരയായ യുവതിക്ക് നേരെ പഞ്ചായത്ത് നേതാക്കളുടെ നേതൃത്വത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനവും അധിക്ഷേപവും. പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച നാട്ടുകൂട്ടം, സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും യുവതിയെ നിർബന്ധിക്കുകയായിരുന്നു.

## Article Content

**ബേഗുസാരായ്: ** ബിഹാറിലെ ബേഗുസാരായിൽ ക്രൂരമായ പീഡനത്തിനിരയായ യുവതിക്ക് നേരെ പഞ്ചായത്ത് നേതാക്കളുടെ നേതൃത്വത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനവും അധിക്ഷേപവും. പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച നാട്ടുകൂട്ടം, സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും യുവതിയെ നിർബന്ധിക്കുകയായിരുന്നു.

പീഡനത്തിനിരയായ 30 വയസുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടുക്കുന്ന ഈ വിവരം പുറത്തുവന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഭർത്താവ് ഗ്രാമത്തിന് പുറത്തായിരുന്ന സമയത്താണ് അയൽവാസി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്.

കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ ഇതിന് ശേഷമാണ് പഞ്ചായത്ത് നേതാക്കൾ വിചാരണ നടത്തി യുവതിയെ അപമാനിച്ചത്. ഭർത്താവ് തിരിച്ചെത്തിയ ശേഷമാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായെങ്കിലും മുഖ്യപ്രതിയായ പീഡനവീരനായ അയൽവാസിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് ബേഗുസരായി ഡിഎസ്പി നിഖിൽ കുമാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376521/begusarai-woman-humiliated-village-council-assault)