---
title: "ആ ദ്വയാർഥ പരാമർശം വിനയായി....! നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ"
english_title: "Udhayanidhi Stalin Arrested Over Alleged Derogatory Remarks Against Trisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376508/udhayanidhi-stalin-arrested-trisha-remarks-new"
published_at: "2026-08-04T11:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717cde98f92_udhayanidhi-stalin-arrested-trisha-remarks.jpg"
keywords: ["Udhayanidhi Stalin", "Trisha", "DMK", "Chennai Police", "Tamil Nadu Politics"]
---

# ആ ദ്വയാർഥ പരാമർശം വിനയായി....! നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ . തഞ്ചാവൂരിൽ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

## Article Content

**ചെന്നൈ: **നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ . തഞ്ചാവൂരിൽ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മുൻ മന്ത്രിമാരായ കെ എൻ നെഹ്‌റു, മാ സുബ്രമണ്യൻ, ഉദയനിധിയുടെ ഭാര്യ സംവിധായിക കൃതിക പൊലീസുദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് മുൻകൂർ ജാമ്യം തേടി അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഈ മുൻകൂർ ജാമ്യാപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് നാടകീയമായി അറസ്റ്റ് നടപടികൾ ഉണ്ടായത്.

താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റിനിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ടിവികെ നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശം.

തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമർശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376508/udhayanidhi-stalin-arrested-trisha-remarks-new)