---
title: "റൊണാൾഡോ ജോർജീനയുടെ വിവാഹം ശനിയാഴ്ച; പുറത്തുവന്ന അതിഥിപ്പട്ടികയിൽ മെസിയും "
english_title: "Cristiano Ronaldo Georgina Rodriguez Wedding Funchal Messi Guest List"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376507/cristiano-ronaldo-georgina-wedding-funchal-portugal"
published_at: "2026-08-04T11:11:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717e470aa51_cristiano-ronaldo-georgina-wedding-funchal-portugal.jpg"
keywords: ["Cristiano Ronaldo", "Georgina Rodriguez", "Wedding", "Funchal", "Football News"]
---

# റൊണാൾഡോ ജോർജീനയുടെ വിവാഹം ശനിയാഴ്ച; പുറത്തുവന്ന അതിഥിപ്പട്ടികയിൽ മെസിയും 

> **Lead Summary:** **[**) പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ മദേരയിലെ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒൻപത് വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുള്ള ഇരുവരും നിലവിൽ സൗദി അറേബ്യയിലാണ് താമസം.

## Article Content

**[**) പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ മദേരയിലെ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒൻപത് വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുള്ള ഇരുവരും നിലവിൽ സൗദി അറേബ്യയിലാണ് താമസം.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ഷണക്കത്തും അതിഥിപ്പട്ടികയും വൈറലാകുന്നു. ക്ഷണക്കത്തും തീയതിയും വ്യാജമാണെങ്കിലും പട്ടികയിലെ വൻ താരനിരയാണ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. റൊണാൾഡോയുടെ എക്കാലത്തെയും വലിയ എതിരാളിയായ അർജന്റീന നായകൻ ലയണൽ മെസിയുടെ പേരും ചോർന്നുവന്ന അതിഥിപ്പട്ടികയിലുണ്ട് എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുന്നത്.

ഫുട്ബോളില്‍ നിന്ന് മെസിക്ക് പുറമെ, റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അലക്സ് ഫെര്‍ഗൂസൻ, വെയ്ന്‍ റൂണി, സിനദിന്‍ സിദാന്‍, സിനിമാ-സംഗീത ലോകത്തുനിന്ന് വിൻ ഡീസൽ, റിയാന്ന, ജെന്നിഫർ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്കോട്ട് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. താൻ ജനിച്ചുവളർന്ന ജന്മനാടായ ഫുൻചാലിൽ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാൾഡോയുടെ വലിയ ആഗ്രഹമായിരുന്നു.

വിവാഹ ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ 'സവോയ് പാലസി'ലാകും വിവാഹ സൽക്കാരം നടക്കുക.വിവിഐപി അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാൻ ഹോട്ടലിലെ പ്രധാന ഫ്ലോറുകൾ മുഴുവനായി റിസർവ് ചെയ്തിട്ടുണ്ട്.2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോറൂമിൽ വെച്ചാണ് ജോർജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയുമായിരുന്നു. സ്പാനിഷ് മോഡലും ഇൻഫ്ലുവൻസറുമായ ജോർജീനയുടെ ജീവിതത്തെക്കുറിച്ച് 'സോയ് ജോർജീന' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376507/cristiano-ronaldo-georgina-wedding-funchal-portugal)