---
title: "ചാറ്റിംഗ് പൂർണ്ണമായി സ്തംഭിച്ചു; വാട്സ്ആപ്പിന്റെ അപ്രതീക്ഷിത പൂട്ടലിൽ കടുത്ത പ്രതിസന്ധിയിലായി ഇന്ത്യയിലെ ഉപയോക്താക്കൾ!"
english_title: "WhatsApp Ban: Thousands of Accounts in India Temporarily Blocked for 24 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376496/whatsapp-accounts-blocked-india-24-hours"
published_at: "2026-08-04T10:37:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71739353392_whatsapp-accounts-blocked-india-24-hours.jpg"
keywords: ["WhatsApp Ban", "WhatsApp Account Blocked", "India WhatsApp", "WhatsApp Outage"]
---

# ചാറ്റിംഗ് പൂർണ്ണമായി സ്തംഭിച്ചു; വാട്സ്ആപ്പിന്റെ അപ്രതീക്ഷിത പൂട്ടലിൽ കടുത്ത പ്രതിസന്ധിയിലായി ഇന്ത്യയിലെ ഉപയോക്താക്കൾ!

> **Lead Summary:** ** **മുന്നറിയിപ്പൊന്നുമില്ലാതെ ഇന്ത്യയിലടക്കമുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് കമ്പനി താൽക്കാലികമായി മരവിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം എട്ട് മണിയോടെയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.

## Article Content

** **മുന്നറിയിപ്പൊന്നുമില്ലാതെ ഇന്ത്യയിലടക്കമുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് കമ്പനി താൽക്കാലികമായി മരവിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം എട്ട് മണിയോടെയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.

നടപടിയെ തുടർന്ന് അക്കൗണ്ടുകളിലെ മുഴുവൻ ഫീച്ചറുകളും പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് ദുരിതത്തിലായ ഉപഭോക്താക്കൾ തങ്ങളുടെ പ്രതിഷേധവും ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. യാതൊരുവിധ മുൻകൂർ വിശദീകരണവുമില്ലാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.

ഓഫീസ് ആവശ്യങ്ങൾക്കും മറ്റ് പ്രധാനപ്പെട്ട ഔദ്യോഗിക ജോലികൾക്കുമായി വാട്സ്ആപ്പിനെ മാത്രം പൂർണ്ണമായും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഈ നടപടി കടുത്ത പ്രതിസന്ധിയിലാക്കിയതായി ഉപയോക്താക്കൾ പരാതിപ്പെടുന്നു. അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനായി അധികാരികൾക്ക് അപ്പീൽ സമർപ്പിച്ചിട്ടും കൃത്യമായൊരു മറുപടി ലഭിക്കുന്നില്ലെന്നും നിരവധി പേർ കടുത്ത അമർഷം രേഖപ്പെടുത്തി.

അപ്രതീക്ഷിതമായ ഈ കടുത്ത നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വാട്സ്ആപ്പ് വക്താവ് രംഗത്തെത്തി. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും, പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന മറ്റ് ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനുമാണ് ഇത്തരം സന്ദർഭങ്ങളിൽ അക്കൗണ്ടുകൾ വിലക്കാറുള്ളതെന്നാണ് കമ്പനിയുടെ വിശദീകരണം.

എന്നാൽ സുരക്ഷാ പരിശോധനകൾക്കിടയിൽ ചിലപ്പോഴൊക്കെ തങ്ങൾക്ക് ഇത്തരം തീരുമാനങ്ങളിൽ അബദ്ധങ്ങൾ പറ്റാറുണ്ടെന്നും കമ്പനി സമ്മതിച്ചു. അത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് തിരികെ നൽകാനും, എത്രയും വേഗത്തിൽ സാങ്കേതിക തകരാറുകൾ പരിഹരിച്ച് ആളുകളെ തിരികെ ചാറ്റിംഗിലേക്ക് എത്തിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376496/whatsapp-accounts-blocked-india-24-hours)