---
title: "സ്വർണം വാങ്ങാൻ തത്രപ്പാടിലാണോ?  ഇന്നത്തെ പവന്റെ വില കൂടെ അറിഞ്ഞിരിക്കാം.. "
english_title: "Kerala Gold Rate Today: Gold Price Falls by Rs 160 per Pavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376495/kerala-gold-rate-today-price-falls"
published_at: "2026-08-04T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717220e368c_kerala-gold-rate-today-price-falls.jpg"
keywords: ["Gold Rate Kerala", "Kochi Gold Price", "24 Carat Gold", "Gold Price Today"]
---

# സ്വർണം വാങ്ങാൻ തത്രപ്പാടിലാണോ?  ഇന്നത്തെ പവന്റെ വില കൂടെ അറിഞ്ഞിരിക്കാം.. 

> **Lead Summary:** കൊച്ചി: കൊച്ചിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 13,200 രൂപയായും, പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയായും വില താഴ്ന്നു. കൂടാതെ, 18 കാരറ്റ് സ്വർണവിലയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയായും, പവന് 86,760 രൂപയായും കുറവുവന്നു.

## Article Content

കൊച്ചി: കൊച്ചിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 13,200 രൂപയായും, പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയായും വില താഴ്ന്നു. കൂടാതെ, 18 കാരറ്റ് സ്വർണവിലയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയായും, പവന് 86,760 രൂപയായും കുറവുവന്നു.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ചെറിയ വർദ്ധനവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് 4,059.81 ഡോളറിലെത്തി. യു.എസ്. ലേബർ മാർക്കറ്റ് വിവരങ്ങളാണ് നിക്ഷേപകർ ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കുന്നത്, ഇത് സ്വർണവിലയെ സ്വാധീനിക്കുന്നതിൽ നിർണായകമാകും.

ഇറാന്മേൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത് വരും ദിവസങ്ങളിലെ സ്വർണവിലയെ പ്രതികൂലമായോ അനുകൂലമായോ മാറ്റിയേക്കാം. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

എന്നാൽ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത് എണ്ണവില വർദ്ധനവിനും തുടർച്ചയായി പണപ്പെരുപ്പം ഉയരുന്നതിനും കാരണമാകും, ഇത് വരും ദിവസങ്ങളിൽ സ്വർണവിലയിൽ പ്രകടമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376495/kerala-gold-rate-today-price-falls)