---
title: "കാണാതായിട്ട് 14 ദിവസം, കുഞ്ഞി കോയ തങ്ങൾ എവിടെ? കോഴിക്കോട് കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാതായതായി പരാതി"
english_title: "Koyilandy Missing Person: 55-Year-Old Man Missing Since July 21"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376487/koyilandy-missing-person-kunhi-koya-thangal"
published_at: "2026-08-04T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716d48bd8c3_koyilandy-missing-person-kunhi-koya-thangal.jpg"
keywords: ["Koyilandy Missing", "Kozhikode Missing Person", "Kunhi Koya Thangal", "Missing Alert"]
---

# കാണാതായിട്ട് 14 ദിവസം, കുഞ്ഞി കോയ തങ്ങൾ എവിടെ? കോഴിക്കോട് കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാതായതായി പരാതി

> **Lead Summary:** **കോഴിക്കോട്: ** കൊയിലാണ്ടിയിൽ നിന്ന് ഗൃഹനാഥനെ കാണാതായതായി പരാതി. കൊയിലാണ്ടി ബീച്ച് റോഡ് സ്വദേശിയായ സുഹാസ് ഹൗസ് വീട്ടിൽ കുഞ്ഞി കോയ തങ്ങൾ എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നത്. 

## Article Content

**കോഴിക്കോട്: ** കൊയിലാണ്ടിയിൽ നിന്ന് ഗൃഹനാഥനെ കാണാതായതായി പരാതി. കൊയിലാണ്ടി ബീച്ച് റോഡ് സ്വദേശിയായ സുഹാസ് ഹൗസ് വീട്ടിൽ കുഞ്ഞി കോയ തങ്ങൾ എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നത്. 

എന്നും പുറത്ത് പോകുന്നതുപോലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. 21/07/2026 രാവിലെ ഏഴ് മണിക്ക് ശേഷമാണ് ഇയാളെ അവസാനമായി കണ്ടത് എന്ന് മകൻ  നൽകിയ പരാതിയിൽ പറയുന്നു. കാണാതായ കുഞ്ഞി കോയ തങ്ങൾക്ക് ഏകദേശം 170 സെ.മീ ഉയരമുണ്ട്. ഇരുനിറമാണ്. കാണാതാകുമ്പോൾ ഹാഷ് ചെക്ക് ഷർട്ടും കറുത്ത പാന്റസുമായിരുന്നു ധരിച്ചിരുന്നത്. പോകുമ്പോൾ ഫോൺ കൊണ്ടുപോയില്ലെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസും ബന്ധുക്കളും ചേർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. 

ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകൾ: **+91 95266 24139, +91 98953 64252**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376487/koyilandy-missing-person-kunhi-koya-thangal)