---
title: "'ഒന്നുകിൽ കരാർ, അല്ലെങ്കിൽ കീഴടങ്ങൽ'; ഇറാനുമായി രഹസ്യ ചർച്ചയെന്ന് ട്രംപ്, അവകാശവാദങ്ങൾ തള്ളി ഇറാൻ"
english_title: "Trump Says Iran Sought Secret Talks Deal Or Surrender Hormuz Strait"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376480/trump-iran-secret-talks-claim-hormuz-strait-deal-or-surrender"
published_at: "2026-08-04T09:43:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716d5ef04fa_trump-iran-secret-talks-claim-hormuz-strait-deal-or-surrender.jpg"
keywords: ["Donald Trump", "Iran", "US Iran Talks", "Hormuz Strait"]
---

# 'ഒന്നുകിൽ കരാർ, അല്ലെങ്കിൽ കീഴടങ്ങൽ'; ഇറാനുമായി രഹസ്യ ചർച്ചയെന്ന് ട്രംപ്, അവകാശവാദങ്ങൾ തള്ളി ഇറാൻ

> **Lead Summary:** **വാഷിങ്ടൺ: [ **‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കീഴടങ്ങൽ’ എന്ന കടുത്ത ഭാഷയിൽ ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ നിലവിൽ നടക്കുന്നുണ്ടെന്നും ഇത് കരാറിൽ ഒപ്പിടാനുള്ള അവരുടെ അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**വാഷിങ്ടൺ: [ **‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കീഴടങ്ങൽ’ എന്ന കടുത്ത ഭാഷയിൽ ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ നിലവിൽ നടക്കുന്നുണ്ടെന്നും ഇത് കരാറിൽ ഒപ്പിടാനുള്ള അവരുടെ അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ തന്നെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചകൾ നടക്കുന്നതെന്നും സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൈനിക നടപടികൾക്കുള്ള പദ്ധതികൾ നിലവിലുണ്ടെന്നും, ചർച്ചകളിലൂടെ ഒരു പരിഹാരമുണ്ടാക്കാൻ അവസാനമായി ഒരു അവസരം കൂടി നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അവർക്ക് തിരിച്ചറിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.സൈനിക നടപടി ഒഴിവാക്കാൻ ഇറാൻ തന്നെ അമേരിക്കയെ സമീപിച്ചതായും ഈ ചർച്ചകൾ വളരെ വേഗത്തിൽ നീങ്ങുമെന്നുമാണ് ട്രംപിന്റെ വാദം.

> ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകുന്നതിനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നതെന്നും അതിനുശേഷം ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഇറാന്റെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. "ഇറാന്റെ നേതൃത്വം അവിശ്വസനീയമാംവിധം കപടത കാണിക്കുകയാണ്. രഹസ്യമായി ചർച്ചകൾക്ക് അഭ്യർത്ഥിക്കുമ്പോഴും പരസ്യമായി അത് നിഷേധിക്കുകയാണ്" എന്ന് അദ്ദേഹം ആരോപിച്ചു.

ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആ ഭാഗത്ത് തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376480/trump-iran-secret-talks-claim-hormuz-strait-deal-or-surrender)