---
title: "രാത്രി ഭാര്യ വിളിച്ചപ്പോൾ വരാമെന്ന് അറിയിച്ചു; പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനകത്ത് ഡ്രൈവറെ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം  ആരംഭിച്ചു"
english_title: "Perambra Bus Stand: Bus Driver Found Dead, Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376477/perambra-bus-stand-driver-found-dead-police-probe"
published_at: "2026-08-04T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71642d66413_perambra-bus-stand-driver-found-dead-police-probe.jpg"
keywords: ["Perambra News", "Bus Driver Death", "Kozhikode Crime", "Perambra Police"]
---

# രാത്രി ഭാര്യ വിളിച്ചപ്പോൾ വരാമെന്ന് അറിയിച്ചു; പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനകത്ത് ഡ്രൈവറെ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം  ആരംഭിച്ചു

> **Lead Summary:** ** കോഴിക്കോട് (പേരാമ്പ്ര ): **പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പേരാമ്പ്ര- വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷ് ആണ് മരിച്ചത്.

## Article Content

** കോഴിക്കോട് (പേരാമ്പ്ര ): **പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പേരാമ്പ്ര- വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷ് ആണ് മരിച്ചത്.

കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസ്സിൽ തന്നെ കിടന്നുറങ്ങിയതാണെന്ന് സംശയിക്കുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുത്ത് വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും ഫോണെടുത്തില്ല. ഇതിനെ തുടർന്ന് ഇന്ന് കാലത്ത് സഹോദരൻ വന്ന് അന്വേഷിച്ചപ്പോൾ ബസ്സിന്റെ ഉള്ളിൽ പിൻവാതിൽ തൂങ്ങിമരിച്ച കാണപ്പെടുകയായിരുന്നു.

കാലത്ത് 5. 45യോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലക്ക് മാറ്റി. ഭാര്യ :ആതിര മക്കൾ : തന്മയ (വിദ്യാർത്ഥി എ യു പി സ്കൂൾ വാല്യക്കോട്), ആലിയ ( UKG വിദ്യാർത്ഥിനി രാമല്ലൂർ എൽപി സ്ക്കൂൾ). സഹോദരൻ: പ്രജീഷ് (ഡ്രൈവർ വിക്ടറി പേരാമ്പ്ര) .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376477/perambra-bus-stand-driver-found-dead-police-probe)