---
title: " മുഖത്തേക്ക് പുകയൂതി, കൈ ബലമായി പിടിച്ചുതിരിച്ചു; കോഴിക്കോട് നടുറോഡിൽ വനിതാ എസ്.ഐയെ അതിക്രമിച്ച പ്രതി പിടിയിൽ "
english_title: "Kozhikode: Man Arrested for Attacking Nadakkavu SI During Patrol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376475/kozhikode-nadakkavu-si-attacked-arrested-remand"
published_at: "2026-08-04T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716147ebc83_kozhikode-nadakkavu-si-attacked-arrested-remand.jpg"
keywords: ["Kozhikode SI Attack", "Nadakkavu Police", "Police Assault Case", "Kerala Crime"]
---

#  മുഖത്തേക്ക് പുകയൂതി, കൈ ബലമായി പിടിച്ചുതിരിച്ചു; കോഴിക്കോട് നടുറോഡിൽ വനിതാ എസ്.ഐയെ അതിക്രമിച്ച പ്രതി പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് പരപ്പ കരിമറ്റം സ്വദേശിയും നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസക്കാരനുമായ അദിത്ത് ജോസഫ് ആണ് പോലീസിന്റെ പിടിയിലായത്.

## Article Content

**കോഴിക്കോട്: **നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് പരപ്പ കരിമറ്റം സ്വദേശിയും നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസക്കാരനുമായ അദിത്ത് ജോസഫ് ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കിടെ സരോവരം ബെവ്കോ ഔറ്റ്‌ലെറ്റിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. റോഡരികിൽ നിന്ന് പുകവലിച്ചുകൊണ്ടിരുന്ന പ്രതികൾ അടുത്തേക്ക് ചെന്ന പോലീസുകാരന്റെ മുഖത്തേക്ക് പുക ഊതുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയോട് തട്ടിക്കയറുകയും കൈ ബലമായി പിടിച്ചുതിരിക്കുകയുമായിരുന്നു.

ആക്രമണത്തിൽ എസ്.ഐയുടെ ഇടതു കൈക്ക് പരിക്കേറ്റു. ബീച്ച് ആശുപത്രിയിലും തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിലും ചികിത്സ തേടിയ എസ്.ഐയുടെ നില ഗുരുതരമല്ല. സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് ഉടൻതന്നെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നടക്കാവ്, ടൗൺ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376475/kozhikode-nadakkavu-si-attacked-arrested-remand)