---
title: "തീ അണയ്ക്കുന്നതിനിടെ വൻ ദുരന്തം; ഫയർ എഞ്ചിനിലേക്ക് കെട്ടിടം തകർന്ന് വീണു,  ഗ്രേറ്റർ നോയിഡയിൽ രണ്ട് ഫയർമാൻമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്"
english_title: "Noida Factory Fire: 2 Firefighters Killed After Wall Collapses During Rescue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376471/noida-factory-fire-firefighters-killed-wall-collapse"
published_at: "2026-08-04T08:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715cea01ffd_noida-factory-fire-firefighters-killed-wall-collapse.jpg"
keywords: ["Noida Fire", "Greater Noida Factory Fire", "Firefighter Death", "Industrial Accident"]
---

# തീ അണയ്ക്കുന്നതിനിടെ വൻ ദുരന്തം; ഫയർ എഞ്ചിനിലേക്ക് കെട്ടിടം തകർന്ന് വീണു,  ഗ്രേറ്റർ നോയിഡയിൽ രണ്ട് ഫയർമാൻമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **നോയിഡ: **ഗ്രേറ്റർ നോയിഡയിലെ വ്യാവസായിക മേഖലയിലുണ്ടായ വലിയ തീപിടിത്തം അണയ്ക്കുന്നതിനിടെയുണ്ടായ ദാരുണ അപകടത്തിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരിച്ചു. തീപിടിത്തമുണ്ടായ ഫാക്ടറി കെട്ടിടത്തിന്റെ ഭിത്തിയും ഇരുമ്പ് കമ്പികളും ഇവർ സഞ്ചരിച്ചിരുന്ന ഫയർ എൻജിനിലേക്ക് തകർന്നു വീഴുകയായിരുന്നു.

## Article Content

**നോയിഡ: **ഗ്രേറ്റർ നോയിഡയിലെ വ്യാവസായിക മേഖലയിലുണ്ടായ വലിയ തീപിടിത്തം അണയ്ക്കുന്നതിനിടെയുണ്ടായ ദാരുണ അപകടത്തിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരിച്ചു. തീപിടിത്തമുണ്ടായ ഫാക്ടറി കെട്ടിടത്തിന്റെ ഭിത്തിയും ഇരുമ്പ് കമ്പികളും ഇവർ സഞ്ചരിച്ചിരുന്ന ഫയർ എൻജിനിലേക്ക് തകർന്നു വീഴുകയായിരുന്നു.

രോഹിത് യാദവ്, തീർത്ഥപാൽ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഒരു ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ യൂണിറ്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

വിവരം അറിഞ്ഞ ഉടൻ തന്നെ ആറോളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിന്റെ ഭിത്തിയും വലിയ ഇരുമ്പ് ബീമുകളും ഫയർ എൻജിന്റെ മുകളിലേക്ക് നിലംപൊത്തിയത്.

അപകടത്തിൽ പരിക്കേറ്റ രാജ്പാൽ സിംഗ്, മനീഷ് കുമാർ, അമിത് കുമാർ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും പരിക്കുകൾ ഗുരുതരമല്ലെങ്കിലും നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വേർപാടിൽ ഉദ്യോഗസ്ഥരും നാട്ടുകാരും കടുത്ത ദുഃഖം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376471/noida-factory-fire-firefighters-killed-wall-collapse)