---
title: " നീയൊക്കെ ഒരു മനുഷ്യനാണോ? ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും"
english_title: "Muvattupuzha POCSO Case: 2 Men Sentenced to 58 Years Jail for Assaulting Minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376470/muvattupuzha-pocso-case-58-years-jail-minor-assault"
published_at: "2026-08-04T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715c8e223f0_muvattupuzha-pocso-case-58-years-jail-minor-assault.jpg"
keywords: ["Muvattupuzha POCSO Case", "Kerala Court Verdict", "Child Abuse Case", "POCSO Act"]
---

#  നീയൊക്കെ ഒരു മനുഷ്യനാണോ? ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും

> **Lead Summary:** **മൂവാറ്റുപുഴ: **ആറുവയസ്സുകാരിയായ പിഞ്ചുകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് 58 വർഷം വീതം കഠിനതടവും 3.75 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എ. സമീറാണ് കേസിൽ നിർണായകമായ വിധി പ്രസ്താവിച്ചത്.

## Article Content

**മൂവാറ്റുപുഴ: **ആറുവയസ്സുകാരിയായ പിഞ്ചുകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് 58 വർഷം വീതം കഠിനതടവും 3.75 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എ. സമീറാണ് കേസിൽ നിർണായകമായ വിധി പ്രസ്താവിച്ചത്.

തൃശ്ശൂർ ഒല്ലൂകര ഇല്ലഞ്ഞികുളം കര കദളിക്കാട്ടിൽ വീട്ടിൽ കെ. സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ പള്ളിക്കമുറി കരയിൽ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി കഠിനതടവിന് ശിക്ഷിച്ചത്. കോടതി വിധിച്ച പിഴത്തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ഉത്തരവിലുണ്ട്.

2019 ഡിസംബർ 16-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് ആണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376470/muvattupuzha-pocso-case-58-years-jail-minor-assault)