---
title: "'മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം, ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി പിറ്റേന്ന് എഴുന്നേറ്റുവന്ന് എന്തൊക്കെയോ പറയുകയാണ്' -ബിനോയ് വിശ്വം"
english_title: "Binoy Viswam Slams Kerala CM Helicopter Trip Amid Floods"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376465/kerala-cm-helicopter-controversy-binoy-viswam"
published_at: "2026-08-04T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715846525dc_kerala-cm-helicopter-controversy-binoy-viswam.jpg"
keywords: ["Binoy Viswam", "Helicopter Controversy", "Kerala Floods", "Kerala Rain"]
---

# 'മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം, ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി പിറ്റേന്ന് എഴുന്നേറ്റുവന്ന് എന്തൊക്കെയോ പറയുകയാണ്' -ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ നിലപാട് മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ നിലപാട് മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

> മുഖ്യമന്ത്രി പോയത് നിക്ഷേപകരെ കാണാനല്ല, ഭാര്യാപിതാവിനെ കാണാനാണെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. "ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ, അതിനെ മറച്ചുവെക്കാൻ 'നിക്ഷേപകരെ കാണാൻ പോയതാണ്' എന്ന കഥ ഉണ്ടാക്കുകയായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു.

> മുഖ്യമന്ത്രി പറയുന്ന ആ നിക്ഷേപകൻ ആരാണെന്ന് വെളിപ്പെടുത്താൻ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. "ജനങ്ങൾ ദുരിതത്തിലാണ്. ഇത്തരമൊരു സമയത്ത് മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> കേരളത്തിൽ ഇത് ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഒരു സർക്കാർ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. "ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി. പിറ്റേന്ന് എഴുന്നേറ്റുവന്ന് എന്തൊക്കെയോ പറയുകയാണ്" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലുമാണെന്ന് സിപിഐ നേതാവ് രാജു എബ്രഹാമും വിമർശിച്ചു.

ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ പ്രകടമാണെന്ന് മുൻ മന്ത്രി വീണ ജോർജും രംഗത്തെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് സന്ദർശനം നടത്താനും സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ഹെലികോപ്റ്റർ യാത്രയുടെ ഉദ്ദേശവും ചെലവും സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376465/kerala-cm-helicopter-controversy-binoy-viswam)