---
title: "മഴ നനഞ്ഞെത്തുന്ന തണുപ്പിൽ ചൂടൻ ചായയും സുഖിയനും; സ്വാദിഷ്ടമായ റെസിപ്പി..."
english_title: "Cherupayar Sukhiyan Recipe | Easy Kerala Sweet Snack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376412/cherupayar-sukhiyan-recipe-kerala-snack-malayalam"
published_at: "2026-08-03T17:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a708562cdd95_cherupayar-sukhiyan-recipe-kerala-snack-malayalam.jpg"
keywords: ["Cherupayar Sukhiyan", "Kerala Snacks", "Nadan Recipe", "Tea Time Snack"]
---

# മഴ നനഞ്ഞെത്തുന്ന തണുപ്പിൽ ചൂടൻ ചായയും സുഖിയനും; സ്വാദിഷ്ടമായ റെസിപ്പി...

> **Lead Summary:** **** നാടൻ രുചികളിൽ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ചെറുപയർ സുഖിയൻ. നല്ല ചൂടൻ ചായയ്‌ക്കൊപ്പം കഴിക്കാൻ മികച്ച ഈ പലഹാരം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

## Article Content

**** നാടൻ രുചികളിൽ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ചെറുപയർ സുഖിയൻ. നല്ല ചൂടൻ ചായയ്‌ക്കൊപ്പം കഴിക്കാൻ മികച്ച ഈ പലഹാരം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

പയർ ഫില്ലിംഗിന്:

ചെറുപയർ - 1 കപ്പ് (വേവിച്ചത്)

ശർക്കര - 3/4 കപ്പ് (പാനി കാമാൻ പാകത്തിൽ)

തേങ്ങ ചിരകിയത് - 1 കപ്പ്

ഏലക്കാപൊടി - 1 ചെറിയ സ്പൂൺ

നെയ്യ് - 1 ടേബിൾ സ്പൂൺ

**മാവിന് (കോട്ടിംഗിന്):**

മൈദ - 1 കപ്പ് (അല്ലെങ്കിൽ മൈദയും അരിപ്പൊടിയും ചേർത്തത്)

മഞ്ഞൾപ്പൊടി - ഒരു നുള്ള് (നിറത്തിന്)

ഉപ്പ് - ആവശ്യത്തിന്

വെള്ളം - മാവ് കലക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ആവശ്യത്തിന് ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി പാനി തയ്യാറാക്കുക. തുടർന്ന് ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ ചിരകിയത് ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചെറുപയറും തയ്യാറാക്കി വെച്ച ശർക്കരപ്പാനിയും ഏലക്കാപൊടിയും ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി, മിശ്രിതം ഉരുട്ടാൻ പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് ഈ ചെറുപയർ കൂട്ട് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക.

ഒരു പാത്രത്തിൽ മൈദ, അല്പം അരിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയിൽ കലക്കി എടുക്കുക. തയ്യാറാക്കി വെച്ച ചെറുപയർ ഉരുളകൾ ഓരോന്നായി ഈ മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും പൊൻനിറമാകുന്നതുവരെ വറുത്തു കോരുക. രുചികരമായ നാടൻ സുഖിയൻ റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376412/cherupayar-sukhiyan-recipe-kerala-snack-malayalam)