---
title: "വൈകുന്നേരത്തെ ചായക്കൊപ്പം ചൂടൻ സമോസ; രുചികരമായി ഉണ്ടാക്കാം സിംപിൾ റെസിപ്പി ഇതാ..."
english_title: "Easy Homemade Samosa Recipe Kerala Style | Chai Kada Samosa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376410/homemade-samosa-recipe-kerala-style-malayalam"
published_at: "2026-08-03T17:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70810b54d8d_homemade-samosa-recipe-kerala-style-malayalam.jpg"
keywords: ["Samosa Recipe", "Kerala Samosa", "Homemade Samosa", "Tea Shop Samosa", "Potato Samosa", "Evening Snack"]
---

# വൈകുന്നേരത്തെ ചായക്കൊപ്പം ചൂടൻ സമോസ; രുചികരമായി ഉണ്ടാക്കാം സിംപിൾ റെസിപ്പി ഇതാ...

> **Lead Summary:** ** **ചായക്കടകളിലെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ നല്ല ചൂടൻ സമോസ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

## Article Content

** **ചായക്കടകളിലെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ നല്ല ചൂടൻ സമോസ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

മാവ് തയ്യാറാക്കാൻ:

മൈദ - 2 കപ്പ്

നെയ്യ് അല്ലെങ്കിൽ എണ്ണ - 2 ടേബിൾ സ്പൂൺ

ഓമം - അര ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ)

ഉപ്പ് - ആവശ്യത്തിന്

വെള്ളം - മാവ് കുഴക്കാൻ ആവശ്യമായത്

**ഉള്ളിലെ ഫില്ലിംഗിന് (മസാട):**

ഉരുളക്കിഴങ്ങ് - 3 എണ്ണം (പുഴുങ്ങി ഉടച്ചത്)

സവാള - 1 എണ്ണം (പൊടിയായി അരിഞ്ഞത്)

പച്ചമുളക് - 2 എണ്ണം (അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

മുളകുപൊടി - അര ചെറിയ സ്പൂൺ

ഗരംമസാല - അര ചെറിയ സ്പൂൺ

മല്ലിയില - ആവശ്യത്തിന്

എണ്ണ, ഉപ്പ് - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

*** ആദ്യം ഒരു പാത്രത്തിൽ മൈദ, ഉപ്പ്, ഓമം, നെയ്യ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അല്പം വീതം വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ കുറച്ചുകൂടി കട്ടിയിൽ കുഴച്ചെടുക്കുക. ഇത് നനഞ്ഞ തുണികൊണ്ട് മൂടി 20 മിനിറ്റ് മാറ്റി വയ്ക്കുക.***

*** ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും സവാളയും ചേർത്ത് വഴറ്റുക. സവാള ചെറുതായി വാടിവരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് പുഴുങ്ങി ഉടച്ചുവെച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.***

***കുഴച്ചു വെച്ച മാവെടുത്ത് ചെറിയ ഉരുളകളാക്കി പരത്തുക. ഇത് നടുവിലൂടെ രണ്ടായി മുറിക്കുക. ഒരു കഷ്ണമെടുത്ത് കോണി രൂപത്തിൽ മടക്കി ഉള്ളിൽ തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മസാല വെക്കുക. ശേഷം വശങ്ങളിൽ അല്പം വെള്ളം തൊട്ട് നന്നായി ഒട്ടിക്കുക (തുറന്നുപോകാതിരിക്കാൻ).***

***പാനിൽ എണ്ണ ചൂടാക്കി, തയ്യാറാക്കി വെച്ച സമോസകൾ ഓരോന്നായി ഇതിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376410/homemade-samosa-recipe-kerala-style-malayalam)