---
title: "കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു"
english_title: "Pandalam Youth Missing In Karinjali Puncha: Rescue Delayed, Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376408/pandalam-karinjali-puncha-youth-missing-rescue-delay"
published_at: "2026-08-03T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a707fc89e3ff_pandalam-karinjali-puncha-youth-missing-rescue-delay.jpg"
keywords: ["Kerala Rain", "Drowning", "Missing", "Fire Force", "Rescue Operation", "Pathanamthitta"]
---

# കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

> **Lead Summary:** പന്തളം: കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കുളിക്കാനിറങ്ങിയ ലെനിൻ പുഞ്ചയിലെ വെള്ളത്തിൽ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.

## Article Content

പന്തളം: കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കുളിക്കാനിറങ്ങിയ ലെനിൻ പുഞ്ചയിലെ വെള്ളത്തിൽ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.

സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് പന്തളം ന​ഗരസഭയുടെ നേതൃത്വത്തിൽ വള്ളം ഇറക്കിയാണ് തിരച്ചിൽ ആരംഭിച്ചത്.

നിലവിൽ പുഞ്ചയിൽ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിം​ഗ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്.ഇന്നലെ കരിഞ്ഞാലി പുഞ്ചയിൽ വെള്ളം കയറി ബണ്ട് റോഡ് മുങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശക്തമായ ഒഴുക്കും വെള്ളക്കെട്ടും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായിട്ടുണ്ട്. ഇന്നുമുതൽ ഏഴാം തിയതി വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നദികളിലും പുഴകളിലും കുളിക്കാനും നീന്താനും ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.ലെനിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376408/pandalam-karinjali-puncha-youth-missing-rescue-delay)