---
title: "ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്"
english_title: "Kerala Rain Alert: Orange Warning In 12 Districts, Heavy Rain Till August 7"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376405/kerala-rain-alert-orange-alert-12-districts-august-7"
published_at: "2026-08-03T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a707a3c57851_kerala-rain-alert-orange-alert-12-districts-august-7.jpg"
keywords: ["Kerala Rain", "Orange Alert", "IMD", "Cyclonic Circulation", "Floods Kerala"]
---

# ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ മഴ കനക്കുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും, ഓഗസ്റ്റ് ഏഴുവരെ വിവിധയിടങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: **തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ മഴ കനക്കുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും, ഓഗസ്റ്റ് ഏഴുവരെ വിവിധയിടങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇതിന്റെ ഭാഗമായി ഇന്നും നാളെയും കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

തുടർച്ചയായ മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 15 പേർ ജീവൻ വെടിഞ്ഞു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാനായി മുന്നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം ആരംഭിച്ചിട്ടുള്ളത്. എന്നാൽ പല ക്യാമ്പുകളിലേക്കും ആവശ്യത്തിന് സാധനസാമഗ്രികൾ എത്തുന്നില്ല എന്ന തരത്തിലുള്ള പരാതികളും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376405/kerala-rain-alert-orange-alert-12-districts-august-7)