---
title: "ഓണത്തിന് മേശപ്പുറം കളറാക്കാൻ കിടിലൻ രുചിയിൽ ഒരു നാടൻ പച്ചടി ആയാലോ.."
english_title: "Onam Sadya Pachadi Recipe Kerala Banana Beetroot Pineapple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376399/onam-sadya-pachadi-recipe-beetroot-pineapple-malayalam"
published_at: "2026-08-03T16:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a707569234a5_onam-sadya-pachadi-recipe-beetroot-pineapple-malayalam.jpg"
keywords: ["ONAM", "FOOD", "RECIPE", "SADYA", "TASTE", "Pachidi"]
---

# ഓണത്തിന് മേശപ്പുറം കളറാക്കാൻ കിടിലൻ രുചിയിൽ ഒരു നാടൻ പച്ചടി ആയാലോ..

> **Lead Summary:** **[**സദ്യയിലെ ഒഴിച്ചുകൂടാനാവാത്തതും വെണ്ടയ്ക്ക, മത്തങ്ങ, പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, നേന്ത്രപ്പഴം തുടങ്ങി വിവിധ തരം പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ ഒരു പ്രധാന വിഭവമാണ് പച്ചടി. തൈരും തേങ്ങയും കടുക് അരച്ചതും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുന്നിലാണ്.

## Article Content

**[**സദ്യയിലെ ഒഴിച്ചുകൂടാനാവാത്തതും വെണ്ടയ്ക്ക, മത്തങ്ങ, പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, നേന്ത്രപ്പഴം തുടങ്ങി വിവിധ തരം പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ ഒരു പ്രധാന വിഭവമാണ് പച്ചടി. തൈരും തേങ്ങയും കടുക് അരച്ചതും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുന്നിലാണ്.

**പ്രധാന ചേരുവകൾ:**

പച്ചക്കറി (ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, മത്തങ്ങ, പൈനാപ്പിൾ അല്ലെങ്കിൽ നേന്ത്രപ്പഴം) – 1 കപ്പ്

കട്ടത്തൈര് – 1 കപ്പ് നന്നായി ഉടച്ചെടുത്തത്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – വേവിക്കാൻ ആവശ്യത്തി

**അരപ്പിന്:**

ചിരകിയ തേങ്ങ – 1/2 കപ്പ്

കടുക് – 1/2 ടീസ്പൂൺ

പച്ചമുളക് – 2-3 എണ്ണം എരിവിനനുസരിച്ച്

ജീരകം – 1/4 ടീസ്പൂൺ ഓപ്ഷണൽ

**താളിക്കാൻ / വറവിനായി:**

വെളിച്ചെണ്ണ – 1-2 ടേബിൾസ്പൂൺ

കടുക് – 1/2 ടീസ്പൂൺ

വറ്റൽമുളക് – 2 എണ്ണം രണ്ടായി മുറിച്ചത്

കറിവേപ്പില – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം :**

ആദ്യം എടുത്തുവെച്ചിരിക്കുന്ന പച്ചക്കറി ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, മത്തങ്ങ അല്ലെങ്കിൽ പൈനാപ്പിൾ ചെറുതായി അരിഞ്ഞ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. തുടർന്ന് ചിരകിയ തേങ്ങ, കടുക്, പച്ചമുളക് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ തേങ്ങ അരപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 2-3 മിനിറ്റ് പച്ചമണം മാറുന്നത് വരെ ചൂടാക്കി തീ ഓഫാക്കുക. ഈ കൂട്ട് നന്നായി തണുത്ത ശേഷം മാത്രം കട്ടയില്ലാതെ ഉടച്ചെടുത്ത തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അവസാനമായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് പച്ചടിയിലേക്ക് ഒഴിച്ചാൽ സ്വാദിഷ്ടമായ പച്ചടി തയ്യാർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376399/onam-sadya-pachadi-recipe-beetroot-pineapple-malayalam)