---
title: "മഴക്കാലം പിടിച്ചു....! തുമ്മലും കഫക്കെട്ടും കൊണ്ട് ബുദ്ധിമുട്ടിലാണോ? എങ്കിൽ ഇതൊന്ന് അറിയൂ ..."
english_title: "Monsoon Cough And Cold: 4 Easy Home Remedies To Get Relief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376377/monsoon-cold-cough-home-remedies-kerala"
published_at: "2026-08-03T15:11:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70629de6f4a_monsoon-cold-cough-home-remedies-kerala.jpg"
keywords: ["Monsoon Health", "Cough Cold Remedy", "Kerala Rain", "Home Remedies", "Tulsi Ginger"]
---

# മഴക്കാലം പിടിച്ചു....! തുമ്മലും കഫക്കെട്ടും കൊണ്ട് ബുദ്ധിമുട്ടിലാണോ? എങ്കിൽ ഇതൊന്ന് അറിയൂ ...

> **Lead Summary:** **** മഴക്കാലം തുടങ്ങിയതോടെ തുമ്മലും കഫക്കെട്ടും പലരെയും പ്രശ്നമാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും അലർജികളുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇവയെ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്കും ജലദോഷത്തിലേക്കും നയിച്ചേക്കാം. തുമ്മലും കഫക്കെട്ടും വരുമ്പോൾ എളുപ്പത്തിൽ ചെയ്യാവുന്ന ചില പ്രതിരോധ മാർഗ്ഗങ്ങൾ നോക്കാം. 

## Article Content

**** മഴക്കാലം തുടങ്ങിയതോടെ തുമ്മലും കഫക്കെട്ടും പലരെയും പ്രശ്നമാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും അലർജികളുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇവയെ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്കും ജലദോഷത്തിലേക്കും നയിച്ചേക്കാം. തുമ്മലും കഫക്കെട്ടും വരുമ്പോൾ എളുപ്പത്തിൽ ചെയ്യാവുന്ന ചില പ്രതിരോധ മാർഗ്ഗങ്ങൾ നോക്കാം. 

*ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും കഫക്കെട്ട് അലിയാനും ഏറെ സഹായിക്കും.*

*തുളസിയില, ഇഞ്ചി, കുരുമുളക് എന്നിവയിട്ടാക്കിയ ചൂടുള്ള കഷായമോ ചായയോ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.*

*ആവി പിടിക്കുന്നത് മൂക്കടപ്പും കഫക്കെട്ടും കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.*

*മധുരവും തണുത്ത ആഹാരങ്ങളും പൂർണ്ണമായി ഒഴിവാക്കുന്നത് കഫക്കെട്ട് വർദ്ധിക്കുന്നത് തടയും.*

**തേനും കുരുമുളകും:** ഒരു സ്പൂൺ തേനിൽ അൽപ്പം കുരുമുളകുപൊടി ചേർത്ത് കഴിക്കുന്നത് തൊണ്ടയിലെ കഫക്കെട്ട് മാറാനും തുമ്മൽ കുറയാനും നല്ലതാണ്.

**ഉപ്പുവെള്ളം കവിൾക്കൊള്ളുക: **ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് വായ്കഴുകുന്നത് തൊണ്ടയിലെ അണുബാധ തടയാനും കഫം പുറന്തള്ളാനും സഹായിക്കും.

**മഞ്ഞൾ ചേർത്ത പാല്: **രാത്രി ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾപ്പൊടിയിട്ട ചൂടുപാൽ കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നൽകുകയും ജലദോഷ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.

**തുളസി നീര്:** തുളസിയിലയുടെ നീര് അല്പം തേൻ ചേർത്ത് കഴിക്കുന്നത് ചുമയും കഫക്കെട്ടും പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376377/monsoon-cold-cough-home-remedies-kerala)