---
title: "ഉദ്യോഗാർത്ഥികളേ ....ബിരുദമുണ്ടോ? അരലക്ഷത്തിനുമുകളിൽ ശമ്പളം, പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം"
english_title: "PNB Recruitment 2026: 545 Local Bank Officer Vacancies, Apply By August 9"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376363/pnb-recruitment-2026-local-bank-officer-545-vacancies-apply"
published_at: "2026-08-03T14:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70595e61f36_pnb-recruitment-2026-local-bank-officer-545-vacancies-apply.jpg"
keywords: ["Punjab National Bank", "Bank Jobs", "Local Bank Officer", "Govt Jobs", "Kerala Jobs", "Bank Recruitment 2026"]
---

# ഉദ്യോഗാർത്ഥികളേ ....ബിരുദമുണ്ടോ? അരലക്ഷത്തിനുമുകളിൽ ശമ്പളം, പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം

> **Lead Summary:** പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സുവർണാവസരം. ബാങ്ക് ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് 545 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സുവർണാവസരം. ബാങ്ക് ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് 545 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

**പ്രധാന വിവരങ്ങൾ**

തസ്തിക: ലോക്കൽ ബാങ്ക് ഓഫീസർ

ആകെ ഒഴിവുകൾ: 545

അപേക്ഷിക്കേണ്ട അവസാന തീയതി: 09/08/2026

**സംസ്ഥാന തിരിച്ചുള്ള ഒഴിവുകൾ**

കേരളത്തിൽ നിലവിൽ ഒഴിവുകളില്ല. അയൽ സംസ്ഥാനങ്ങളിൽ ഒഴിവുകളുണ്ട്.

കർണ്ണാടക: 78 ഒഴിവുകൾ

തമിഴ്നാട്: 51 ഒഴിവുകൾ

മറ്റ് സംസ്ഥാനങ്ങളിലായാണ് ശേഷിക്കുന്ന ഒഴിവുകൾ.

**യോഗ്യത**

**വിദ്യാഭ്യാസ യോഗ്യത: **അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

**പ്രവർത്തിപരിചയം: **ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിലോ റീജനൽ റൂറൽ ബാങ്കിലോ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.

**ഭാഷാ പരിജ്ഞാനം:** അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കാനും എഴുതാനും അറിയണം.

**പ്രായപരിധി**

20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പിന്നാക്ക വിഭാഗം - 3 വർഷം

പട്ടികജാതി/പട്ടികവർഗം - 5 വർഷം

ഭിന്നശേഷിക്കാർ - 10 വർഷം

വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും.

**തിരഞ്ഞെടുപ്പ് പ്രക്രിയ**

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് 4 ഘട്ടങ്ങളിലായാണ്.

ഓൺലൈൻ എഴുത്തുപരീക്ഷ

സ്ക്രീനിങ് ടെസ്റ്റ്

പ്രാദേശിക ഭാഷ പ്രൊഫിഷ്യൻസി ടെസ്റ്റ്

ഇന്റർവ്യൂ

**ശമ്പളവും ആനുകൂല്യങ്ങളും
**

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡി.എ, മറ്റ് അലവൻസുകൾ, താമസ സൗകര്യം അല്ലെങ്കിൽ വീട്ടുവാടക എന്നിവയും ലഭിക്കും.

താൽപര്യമുള്ളവർക്ക് PNBയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി കഴിയുന്നതിന് മുൻപ് അപേക്ഷ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376363/pnb-recruitment-2026-local-bank-officer-545-vacancies-apply)