---
title: "ഞെട്ടിക്കുന്ന ക്രൂരത ....! സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിൽ, മുഖവും തലയും അടിച്ചു തകർത്തു; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "Assam Hailakandi 15 Year Old Girl Murdered After Sexual Assault At Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376351/assam-hailakandi-15-year-old-girl-murder-sexual-assault"
published_at: "2026-08-03T13:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a704e010aabc_assam-hailakandi-15-year-old-girl-murder-sexual-assault.jpg"
keywords: ["Minor Girl Murder", "Sexual Assault", "Crime News", "POCSO"]
---

# ഞെട്ടിക്കുന്ന ക്രൂരത ....! സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിൽ, മുഖവും തലയും അടിച്ചു തകർത്തു; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** ഗുവാഹത്തി: അസമിലെ ഹൈലകണ്ടി ജില്ലയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്.

## Article Content

ഗുവാഹത്തി: അസമിലെ ഹൈലകണ്ടി ജില്ലയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്.

വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് പതിനഞ്ചുകാരിയെ മൃതദേഹമായി കണ്ടെത്തിയത്. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു മൃതദേഹം.

പതിനഞ്ചുകാരിയുടെ മുഖവും തലയും തല്ലിത്തകർത്ത നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പീഡനം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിന് വീട്ടുകാരോടൊപ്പം പതിനഞ്ചുകാരിയും പോയിരുന്നു. എന്നാൽ ചടങ്ങിനിടെ ഉറ്റ ബന്ധുവിനോട് വഴക്കിട്ടതിനെ തുടർന്ന് പതിനഞ്ചുകാരി തനിച്ച് വീട്ടിലേക്ക് മടങ്ങി.

പരിപാടി കഴിഞ്ഞ് വീട്ടുകാർ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വീടിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ദേശീയപാത 6 തടഞ്ഞു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

കേസിൽ പോക്‌സോ നിയമപ്രകാരവും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376351/assam-hailakandi-15-year-old-girl-murder-sexual-assault)