---
title: "ഇതെന്തു സംഭവം? കോൺ​ഗ്രസ് നേതാവിന്റെ കാലുകഴുകി പൂക്കൾ വിതറിയും, പഴവർഗങ്ങൾ വെച്ചും  പൂജിച്ച് യുവാക്കൾ, വിവാദം "
english_title: "Congress Leader Nana Patole Feet Washed Video Goes Viral, Sparks Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376332/nana-patole-feet-wash-video-controversy-guru-purnima"
published_at: "2026-08-03T12:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a703f5a8b188_nana-patole-feet-wash-video-controversy-guru-purnima.jpg"
keywords: ["Nana Patole", "Congress", "Maharashtra", "Guru Purnima", "Viral Video", "Mumbai"]
---

# ഇതെന്തു സംഭവം? കോൺ​ഗ്രസ് നേതാവിന്റെ കാലുകഴുകി പൂക്കൾ വിതറിയും, പഴവർഗങ്ങൾ വെച്ചും  പൂജിച്ച് യുവാക്കൾ, വിവാദം 

> **Lead Summary:** **മുംബൈ: ** കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂജിച്ച സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഗുരുപൂർണിമയുടെ ഭാഗമായി മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന നാനാ പടോലെയുടെ കാൽ കഴുകി പൂജിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

## Article Content

**മുംബൈ: ** കോൺഗ്രസ് നേതാവിന്റെ കാലുകഴുകി പൂജിച്ച സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഗുരുപൂർണിമയുടെ ഭാഗമായി മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന നാനാ പടോലെയുടെ കാൽ കഴുകി പൂജിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സോഫയിൽ ഇരിക്കുന്ന നാനാ പടോലെയുടെ കാൽ താഴെ ഇരുന്നുകൊണ്ട് രണ്ടുപേർ ചേർന്ന് കഴുകി പൂജിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. കാൽ കഴുകിയ ശേഷം ഇവർ അദ്ദേഹത്തിന്റെ കാലിൽ പൂക്കൾ വിതറുകയും, നേതാവിന്റെ കാൽചുവട്ടിൽ വിവിധതരം പഴവർഗങ്ങൾ വെച്ച് ആദരിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംഭവം പുറത്തുവന്നതോടെ കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ വിവാദങ്ങൾ ചൂടുപിടിച്ചതോടെ, തന്റെ കാലുകൾ കഴുകി പൂജ ചെയ്തത് സ്വന്തം കുടുംബത്തിലെ യുവാക്കളാണെന്ന ന്യായീകരണമാണ് നാനാ പടോലെ ഇതിന് മറുപടിയായി നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376332/nana-patole-feet-wash-video-controversy-guru-purnima)