---
title: "ഓണം വരുമ്പോഴേക്കും ഏത്തപ്പഴത്തെ മറക്കേണ്ടി വരുമോ? വില 40-ൽ നിന്ന് ഒറ്റയടിക്ക് 65 രൂപയിലേക്ക് കുതിച്ചുയർന്നു!"
english_title: "Ethakka Price Hikes In Kerala: Nendran Banana Rs 65 Per Kg Ahead Of Onam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376307/nendran-banana-price-hike-kerala-65-per-kg-onam-demand"
published_at: "2026-08-03T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702df16fb96_nendran-banana-price-hike-kerala-65-per-kg-onam-demand.jpg"
keywords: ["Nendran Banana", "Ethakka Price", "Kerala Market", "Onam", "Wayanad", "Mettupalayam"]
---

# ഓണം വരുമ്പോഴേക്കും ഏത്തപ്പഴത്തെ മറക്കേണ്ടി വരുമോ? വില 40-ൽ നിന്ന് ഒറ്റയടിക്ക് 65 രൂപയിലേക്ക് കുതിച്ചുയർന്നു!

> **Lead Summary:** **പരപ്പനങ്ങാടി: ** വിപണിയിൽ ഏത്തപ്പഴത്തിന്റെ വില പൊടുന്നനെ കുതിച്ചുയരുന്നു. നാൽപത് രൂപയിൽ നിന്നിരുന്ന വില പെട്ടെന്നാണ് 65 രൂപയിലെത്തിയത്. വയനാടൻ കായകളുടെ വരവ് പൂർണ്ണമായി നിലച്ചതും നാടൻ കായകളുടെ സീസൺ അവസാനിച്ചുതുടങ്ങിയതുമാണ് ഏത്തപ്പഴത്തിന് വിപണിയിൽ പെട്ടെന്ന് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായത്.

## Article Content

**പരപ്പനങ്ങാടി: ** വിപണിയിൽ ഏത്തപ്പഴത്തിന്റെ വില പൊടുന്നനെ കുതിച്ചുയരുന്നു. നാൽപത് രൂപയിൽ നിന്നിരുന്ന വില പെട്ടെന്നാണ് 65 രൂപയിലെത്തിയത്. വയനാടൻ കായകളുടെ വരവ് പൂർണ്ണമായി നിലച്ചതും നാടൻ കായകളുടെ സീസൺ അവസാനിച്ചുതുടങ്ങിയതുമാണ് ഏത്തപ്പഴത്തിന് വിപണിയിൽ പെട്ടെന്ന് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായത്.

വരാൻ പോകുന്ന ഓണസീസൺ മുന്നിൽക്കണ്ട് വറുത്ത ഉപ്പേരി, ചിപ്സ്, പൊരിക്കായ് എന്നിവയ്ക്കുള്ള ആവശ്യക്കാർ കൂടിയതും പഴവിപണിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ കയറ്റുമതി രംഗത്തും മികച്ച കുതിപ്പാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഏത്തപ്പഴത്തിന് വില ഇനിയും ഉയരുമെന്നാണ് മൊത്തക്കച്ചവടക്കാർ വ്യക്തമാക്കുന്നത്.

നിലവിൽ നാടൻ, വയനാടൻ കായകൾക്ക് പകരമായി മേട്ടുപാളയം കുലകളാണ് മലബാറിലെ കുലവിപണിയെ പ്രധാനമായും നിയന്ത്രിക്കുന്നത്. കർഷകർ സീസൺ നോക്കി നാടൻ കുലകൾ വെട്ടിമാറ്റി വിപണിയിലെത്തിച്ചതും, അവശേഷിച്ചവ കനത്ത മഴയിൽ നിലംപൊത്തിയതുമാണ് മേട്ടുപാളയം കായകൾക്ക് വിപണിയിൽ മേൽക്കൈ ലഭിക്കാൻ ഇടയാക്കിയത്.

വയനാടൻ കായകൾക്ക് ജനപ്രീതി താരതമ്യേന കുറവാണെങ്കിലും, വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും ബേക്കറികൾക്കും മറ്റ് പൊരി ആവശ്യങ്ങൾക്കും അവയുടെ വരവ് ഏറെ സഹായകരമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376307/nendran-banana-price-hike-kerala-65-per-kg-onam-demand)