---
title: "  കോഴിക്കോട്ടുകാർ ഉൾപ്പെടെ ജാഗ്രത, പുറത്തേക്കൊന്നും ഇറങ്ങേണ്ട...! ശക്തമായ മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മഴ മുന്നറിയിപ്പുകളിൽ മാറ്റം"
english_title: "Kerala Rain Alert: Orange Warning In 10 Districts, Holiday Declared In 12 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376299/kerala-rain-alert-orange-warning-in-10-districts-holiday-declared-in-12-districts"
published_at: "2026-08-03T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70279d6edc6_kerala-rain-alert-orange-warning-in-10-districts-holiday-declared-in-12-districts.jpg"
keywords: ["Kerala Rain", "Orange Alert", "Yellow Alert", "School Holiday", "IMD", "Kerala Weather"]
---

#   കോഴിക്കോട്ടുകാർ ഉൾപ്പെടെ ജാഗ്രത, പുറത്തേക്കൊന്നും ഇറങ്ങേണ്ട...! ശക്തമായ മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മഴ മുന്നറിയിപ്പുകളിൽ മാറ്റം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി അധികൃതർ. നിലവിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി അധികൃതർ. നിലവിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനുപുറമേ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നുണ്ട്. വരുന്ന നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ 10 ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും യെല്ലോ അലർട്ട് തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമായത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാക്കിയിരുന്നു. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376299/kerala-rain-alert-orange-warning-in-10-districts-holiday-declared-in-12-districts)