---
title: "ഈ നമ്പറുകൾ കുറിച്ചോളൂ...: കലിതുള്ളി മഴ; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കോട്ടയം ജില്ല കലക്ടർ"
english_title: "Kottayam Collector Issues Flood Alert, Asks Riverbank Residents To Stay Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376290/kottayam-flood-alert-collector-warning-riverbank-residents-new"
published_at: "2026-08-03T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702060abfd8_kottayam-flood-alert-collector-warning-riverbank-residents-.jpg"
keywords: ["Kottayam", "Flood Warning", "Heavy Rain", "Kerala", "Collector", "Relief Camp", "Kerala Rain"]
---

# ഈ നമ്പറുകൾ കുറിച്ചോളൂ...: കലിതുള്ളി മഴ; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കോട്ടയം ജില്ല കലക്ടർ

> **Lead Summary:** **കോട്ടയം : **ജില്ലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ.** **ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

## Article Content

**കോട്ടയം : **ജില്ലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ.** **ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിർദേശങ്ങളും വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്റുകളും കൃത്യമായി പാലിക്കാൻ ജനങ്ങൾ തയാറാകണം. സുരക്ഷ മുൻനിർത്തി ആളുകൾ ഉടൻ തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥാപനങ്ങളിലേക്കോ മാറിത്താമസിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. ദുരന്തസാധ്യത ഒഴിവാക്കുന്നതിനായി അധികാരികൾ നൽകുന്ന എല്ലാ മുൻകരുതൽ നിർദേശങ്ങളും പൊതുജനങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഫോൺ നമ്പറുകൾ

*ജില്ലാ കൺട്രോൾ റൂം, കലക്ടറേറ്റ് - 94465 62236*

*താലൂക്ക് കൺട്രോൾ റൂമുകൾ: കോട്ടയം- 85479 85727*

*ചങ്ങനാശേരി - 9496014587*

*മീനച്ചിൽ - 9496686325*

*കാഞ്ഞിരപ്പള്ളി - 9495265800*

*വൈക്കം - 9496174871*

മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.Atmospheric Science

ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376290/kottayam-flood-alert-collector-warning-riverbank-residents-new)