---
title: "'കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ഥിക്കുന്നു'; മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി"
english_title: "Priyanka And Rahul Gandhi Express Condolences Over Kerala Rain Havoc"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376250/priyanka-rahul-gandhi-kerala-rain-condolences"
published_at: "2026-08-02T22:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f774a531ef_priyanka-rahul-gandhi-kerala-rain-condolences.jpg"
keywords: ["Kerala Rain", "Priyanka Gandhi", "Rahul Gandhi", "Flood", "UDF"]
---

# 'കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ഥിക്കുന്നു'; മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

> **Lead Summary:** **വയനാട് : **കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

## Article Content

**വയനാട് : **കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

ഈ ദുഷ്‌കരമായ വേളയില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങി ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സാധ്യമായ എല്ലാവിധ പിന്തുണയും നല്‍കാനും എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു – പ്രിയങ്ക വ്യക്തമാക്കി.

നേരത്തെ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കേരളത്തിലുടനീളം കനത്ത മഴയുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ജീവന്‍ നഷ്ടപ്പെട്ട എട്ടുപേരുടെയും കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കാണാതായവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ആഹ്വാനം ചെയ്തു. മലയോര മേഖലകളില്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376250/priyanka-rahul-gandhi-kerala-rain-condolences)