---
title: "പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്"
english_title: "Palakkad Kozhikode Highway Accident 3 Injured Car Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376224/palakkad-kozhikode-highway-accident-3-injured-car-collision"
published_at: "2026-08-02T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f2f365c68e_palakkad-kozhikode-highway-accident-3-injured-car-collision.jpg"
keywords: ["Palakkad Accident", "Kozhikode Highway", "Mannarkkad Road Accident", "KSRTC Bus Accident", "Kerala Rain Accident"]
---

# പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

> **Lead Summary:** പാലക്കാട് : **[**പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ അണ്ണാൻതൊടിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പൊന്യാകുർശ്ശി, നാട്ടുകൽ പാലോട് സ്വദേശികൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

പാലക്കാട് : **[**പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ അണ്ണാൻതൊടിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പൊന്യാകുർശ്ശി, നാട്ടുകൽ പാലോട് സ്വദേശികൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മഴ കനത്തതോടെ റോഡപകടങ്ങളും വർധിക്കുകയാണ്. ഇതിനിടെ കരിങ്കല്ലത്താണി ടൗണിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാട്ടുകല്ലിൽ ദേശീയപാതയ്ക്ക് കുറുകെ മരം വീണും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് അഗ്നിശമനസേനയും പൊലീസും എത്തിയാണ് മരം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376224/palakkad-kozhikode-highway-accident-3-injured-car-collision)