---
title: "പൊള്ളാച്ചി-പഴനി ദേശീയപാതയിൽ ദാരുണാപകടം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ 4 പേരടക്കം 5 മരണം"
english_title: "Coimbatore Road Accident 5 Dead Pollachi Palani Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376220/coimbatore-road-accident-5-dead-pollachi-palani-highway"
published_at: "2026-08-02T17:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f2c8d37e2e_coimbatore-road-accident-5-dead-pollachi-palani-highway.jpg"
keywords: ["Coimbatore Accident", "Pollachi Palani Highway", "Nallampalli Junction", "Road Accident Tamil Nadu"]
---

# പൊള്ളാച്ചി-പഴനി ദേശീയപാതയിൽ ദാരുണാപകടം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ 4 പേരടക്കം 5 മരണം

> **Lead Summary:** കോയമ്പത്തൂർ:**[ **പൊള്ളാച്ചി-പഴനി ദേശീയപാതയിലെ നല്ലമ്പള്ളി ജംഗ്ഷനു സമീപം ഞായറാഴ്ചയുണ്ടായ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

## Article Content

കോയമ്പത്തൂർ:**[ **പൊള്ളാച്ചി-പഴനി ദേശീയപാതയിലെ നല്ലമ്പള്ളി ജംഗ്ഷനു സമീപം ഞായറാഴ്ചയുണ്ടായ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോയമ്പത്തൂർ ജില്ലയിലെ മധുക്കരൈയ്ക്ക് സമീപമുള്ള ഗുരുബംപാളയത്തെ ഒരു കുടുംബത്തിലെ കനകരാജ്, ഭാര്യ നർമദ, പെൺമക്കളായ ആരതി, പുരാനി എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു.

റോഡിന്റെ വശത്തായി വളർത്തിയ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിൻവശത്താണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376220/coimbatore-road-accident-5-dead-pollachi-palani-highway)