---
title: "മഞ്ചേരിയിൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Degree Student Drowns In Temple Pond At Manjeri Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376218/manjeri-temple-pond-student-drowns-sreehari"
published_at: "2026-08-02T16:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f277562275_manjeri-temple-pond-student-drowns-sreehari.jpg"
keywords: ["Malappuram", "Manjeri", "Drowning", "Temple Pond", "Student Death", "Kerala News"]
---

# മഞ്ചേരിയിൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** **മലപ്പുറം : **മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് ദാരുണമായി മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

## Article Content

**മലപ്പുറം : **മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് ദാരുണമായി മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

കുളത്തിൽ നീന്തുന്നതിനിടെ ശ്രീഹരി  ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376218/manjeri-temple-pond-student-drowns-sreehari)