---
title: "'മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ?': വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി"
english_title: "KP Noushad Ali Defends CM Kerala Visit Ponnani Flood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376215/kp-noushad-ali-defends-cm-ponnani-visit-flood-controversy"
published_at: "2026-08-02T16:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f239179c99_kp-noushad-ali-defends-cm-ponnani-visit-flood-controversy.jpg"
keywords: ["KP Noushad Ali", "Ponnani MLA", "Kerala CM", "Flood Controversy", "Muslim Youth League", "Coastal Protection"]
---

# 'മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ?': വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി

> **Lead Summary:** **മലപ്പുറം: [**മഴക്കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തുള്ള സന്ദർശനത്തെ ന്യായീകരിച്ച് പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി രംഗത്ത്. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ പാടില്ലെന്നില്ലെന്നും, മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**മലപ്പുറം: [**മഴക്കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തുള്ള സന്ദർശനത്തെ ന്യായീകരിച്ച് പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി രംഗത്ത്. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ പാടില്ലെന്നില്ലെന്നും, മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിന് പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

നാട് ദുരിതത്തിലായിരിക്കുമ്പോൾ മുഖ്യമന്ത്രി വിരുന്നുകളിൽ പങ്കെടുക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് എംഎൽഎയുടെ പ്രതികരണം. അതേസമയം, പൊന്നാനിയിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും എംഎൽഎ മറുപടി നൽകി.

കാപ്പിരിക്കാട് മുതൽ അഴീക്കൽ വരെയുള്ള തീരദേശത്ത് കടൽഭിത്തി നിർമ്മാണത്തിനായി നടപടികൾ പുരോഗമിക്കുകയാണെന്നും, എന്നാൽ സ്ഥിരപരിഹാരമാകുന്നതുവരെ കാത്തിരിക്കാനാവാത്തതിനാൽ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് ഒരു മാസത്തിനകത്ത് താൽക്കാലിക കടൽഭിത്തി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376215/kp-noushad-ali-defends-cm-ponnani-visit-flood-controversy)